ബേസില്‍ ജോസഫ്
…………………………………..
ചേരുവകള്‍
നെയ്മീന്‍- അര കിലോ (ദശ കട്ടിയുള്ള ഏതു മീനും എടുക്കാം)
ഇഞ്ചി- ഒരു ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത് )
പച്ചമുളക്- നാലെണ്ണം (നീളത്തില്‍ അരിഞ്ഞത് )
പുളി പിഴിഞ്ഞത് – 50 എം.എല്‍
കുഞ്ഞുള്ളി- 5 എണ്ണം
കറിവേപ്പില- 2 തണ്ട്
കട്ടി തേങ്ങാപാല്‍- 200 എം.എല്‍
മുളക്‌പൊ ടി- രണ്ടു ടേബിള്‍ സ്പൂണ്‍
മല്ലി പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീ സ്പൂണ്‍
താളിക്കാന്‍ ആവശ്യമായത്;
കുഞ്ഞുള്ളി- മൂന്നു ( അരിഞ്ഞത് )
കറിവേപ്പില- ഒരു തണ്ട്
വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
കടുക്- അര ടീസ്പൂണ്‍
പാചകം ചെയ്യേണ്ട വിധം
കുഞ്ഞുള്ളിയും കറിവേപ്പിലയും ജീരകവും പൊടികളും ചേര്‍ത്ത് അരച്ചെടുക്കുക. ഒരു പാനില്‍ (മണ്‍ ചട്ടി ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുക) അരിഞ്ഞ ഇഞ്ചിയും പച്ചമുളകും പുളി വെള്ളവും ചേര്‍ക്കുക. അതിലേക്കു അരച്ച മസാല ചേര്‍ക്കുക. അതിലേക്കു മുറിച്ചു വൃത്തിയാക്കി വച്ചിരിക്കുന്ന മീന്‍ കഷ്ണങ്ങളും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. പകുതി വെന്തു കഴിയുമ്പോള്‍ അതിലേക്കു തേങ്ങാപാല്‍ ചേര്‍ത്ത് ഒന്ന് ചട്ടി ചുറ്റിച്ചു ഇളക്കുക. (സ്പൂണ്‍ ഉപയോഗിക്കാതിരിക്കുന്നത് നല്ലത്. മീന്‍ പൊടിഞ്ഞു പോവും.) വേവ് പാകമായി ചാറു കുറുകി വരുമ്പോള്‍ ഇറക്കിവക്കുക. മറ്റൊരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക.അതിലേക്ക് താളിക്കാന്‍ വച്ചിരിക്കുന്ന കുഞ്ഞുള്ളി അരിഞ്ഞതും കറിവേപ്പിലയും ഇട്ടു വഴറ്റി ഇത് കറിയില്‍ ചേര്‍ത്തിളക്കുക. പത്തിരുപതുമിനിറ്റു കറി മൂടി വയ്ക്കുക. ഉപ്പും പുളിയും എരിവും ഒക്കെ മീനിലെക്കിറങ്ങി പിടിച്ചതിന് ശേഷം വിളമ്പാം.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply