ബേസില്‍ ജോസഫ്
ചേരുവകള്‍
പോര്‍ക്ക് ഇറച്ചി- അര കിലോ നെയ്യ് കുറച്ചു ചെറിയ കഷണം ആക്കിയത്
സബോള – 2 എണ്ണം കനം കുറച്ചു അരിഞ്ഞത്
ഇഞ്ചി , വെളുത്തുള്ളി – ഓരോ ടേബിള്‍ സ്പൂണ്‍ വീതം ചെറുതാക്കി അരിഞ്ഞത്
മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
മുളക് പൊടി – 2 ടീസ്പൂണ്‍
ജീരകം – 1 ടീസ്പൂണ്‍
മല്ലി പൊടി – 2 ടേബിള്‍ സ്പൂണ്‍
കറുവാപട്ട – 1 ടീസ്പൂണ്‍
കുരുമുളക് – 1 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
വിനാഗിരി – 2 ടേബിള്‍ സ്പൂണ്‍
ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
കറിവേപ്പില – 1 തണ്ട്
മല്ലിയില -ഗാര്‍ണിഷിന്
ഉപ്പ് -ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
ഇഞ്ചി, വെളുത്തുള്ളി, മുളക് മഞ്ഞള്‍ മല്ലി പൊടികള്‍, ജീരകം, കറുവാപട്ട കുരുമുളക് എന്നിവ വിനാഗിരി ചേര്‍ത്ത് നല്ല പോലെ പേസ്റ്റ് ആക്കി അരച്ചെടുത്ത് മാറ്റി വെയ്ക്കുക. ഇനി ഒരു വലിയ പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാക്കി സബോള ചേര്‍ത്ത് 3 മുതല്‍ 4 മിനിട്ട് വഴറ്റി ഗോള്‍ഡന്‍ ബ്രൌണ്‍ കളര്‍ ആക്കി എടുക്കണം ശേഷം ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന മസാല ചേര്‍ക്കാം. ഇനി മസാല സബോളയുമായി നന്നായി മിക്സ് ചെയ്തു എടുക്കാന്‍ വേണ്ടി 4 മുതല്‍ 5 മിനിട്ട് വയറ്റണം. ഓയില്‍ വലിഞ്ഞു തുടങ്ങുമ്പോള്‍ പോര്‍ക്ക് ചേര്‍ത്തു മിക്സ് ചെയ്തു കറിവേപ്പില, ഉപ്പ്, അര കപ്പ് വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് മീഡിയം തീയില്‍ വെച്ച് നന്നായി വേവിക്കണം. ശേഷം അടപ്പ് തുറന്നു ഗരം മസാല ചേര്‍ത്ത് 3 മുതല്‍ 4 മിനിട്ട് പിന്നെയും വേവിക്കണം ഗ്രേവി കുറുകി വരുമ്പോള്‍ തീ ഓഫ് ചെയ്തു മല്ലിയില അരിഞ്ഞതും ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply