ബേസില്‍ ജോസഫ്
ആഘോഷങ്ങള്‍ ഒന്നും മധുരം ഇല്ലാതെ പൂര്‍ണമാകില്ലല്ലോ. ക്രിസ്മസിന് കേക്ക്, ഓണത്തിന് പായസം, റംസാന് പലഹാരങ്ങങ്ങള്‍ എന്നിങ്ങനെ പോകുന്നു. ദീപങ്ങളുടെ ആഘോഷമായ ദീപാവലിക്കും മധുരം ഒരു അവിഭാജ്യ ഘടകം ആണ്. ബേക്കറിയിലേ കണ്ണാടി കൂട്ടില്‍ മഞ്ഞ നിറത്തില്‍ ചിരിച്ചതു പോലെയിരിക്കുന്ന ലഡു മാത്രമല്ല ആ വിഭാഗത്തില്‍ വേറെയുമുണ്ട് പല കൂട്ടുകാര്‍. ഇന്ന് നമുക്ക് റവ കൊണ്ട് ഒരു ലഡ്ഡു ഉണ്ടാക്കിയാലോ
ചേരുവകള്‍
റവ – 1 കപ്പ്
നെയ്യ് 1/2 കപ്പ്
പഞ്ചസാര – 1 കപ്പ്
കശുവണ്ടി – 3 ടേബിള്‍സ്പൂണ്‍
കിസ്മിസ് – 3 ടേബിള്‍സ്പൂണ്‍
ഏലക്ക പൊടിച്ചത് – 1/4 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
2 ടേബിള്‍സ്പൂണ്‍ നെയ്യില്‍ റവ സ്വര്‍ണ്ണ നിറം ആകുമ്പോള്‍ വറത്തു കോരുക. ഈ റവ പഞ്ചസാര ചേര്‍ത്ത് മിക്‌സി ഉപോയാഗിച്ചു നന്നായി പൊടിക്കുക. ബാക്കി നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറക്കുക. ഈ ചൂട് നെയ്യും അണ്ടിപ്പരിപ്പും കിസ്മിസും ഏലക്കാപൊടിയും പൊടിച്ച റവ-പഞ്ചസാര മിശ്രിതത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ചെറു ചൂടോടെ തന്നെ കൈ കൊണ്ട് ഉരുളകളാക്കി ഉരുട്ടി എടുക്കുക. രുചിയുള്ള റവ ലഡ്ഡു തയ്യാര്‍.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply