ബേസില്‍ ജോസഫ്

ചോറ് ബാക്കി വരുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് പിറ്റേ ദിവസം ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ അതുകൊണ്ട് രുചികരമായ ഐസ്‌ക്രീം തയ്യാറാക്കാമെന്ന് എത്ര പേര്‍ക്ക് അറിയാം. ഈ ഐസ്‌ക്രീം ഒന്ന് പരീക്ഷിച്ചാല്‍ എന്നും ചോറ് ബാക്കി വരാനായി കുറച്ചു അരി കൂടുതലിടാത്തവര്‍ ഉണ്ടാവില്ല. അതുകൊണ്ട് നാവില്‍ അത്ഭുതരുചി സൃഷ്ടിക്കുന്ന ഈ ഐസ്‌ക്രീം ഒന്നുണ്ടാക്കിയാലോ.

ചേരുവകള്‍

1 വെന്ത ചോറ് – 1 കപ്പ്
2 വിപ്പിങ് ക്രീം – 1 കപ്പ്
3 പാല്‍ – 1 1/2 കപ്പ്
4 പഞ്ചസാര – 1 കപ്പ്
5 കോണ്‍ഫ്ളോര്‍ – 4 ടേബിള്‍സ്പൂണ്‍
6 വാനില എസ്സെന്‍സ് – 2 ടീ സ്പൂണ്‍
7 ചോക്കോ ചിപ്സ് – 1 ടേബിള്‍സ്പൂണ്‍ (ആവശ്യമുണ്ടെങ്കില്‍)

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാകം ചെയ്യുന്ന വിധം

ഒരു പാനില്‍ പാല്‍, കോണ്‍ഫ്ളോര്‍, പഞ്ചസാര എന്നിവ കട്ട കെട്ടാതെ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ചെറുതീയില്‍ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോള്‍ ഇറക്കി വയ്ക്കുക. തണുത്തു കഴിഞ്ഞതിനു ശേഷം വാനില എസ്സെന്‍സ് ചേര്‍ക്കുക. ചോറ് മിക്‌സിയില്‍ നന്നായി തരുതരുപ്പില്ലാതെ അരച്ചെടുക്കുക. അടിഭാഗം കുഴിഞ്ഞ ഒരു പാത്രത്തിലേയ്ക്ക് വിപ്പിങ് ക്രീം ഒഴിച്ച് നല്ല കട്ടിയാകുന്നത് വരെ പതപ്പിക്കുക. ഇതിലേയ്ക്ക് ചോറ് അരച്ചത്, പാല്‍ മിശ്രിതം എന്നിവ ഒഴിച്ച് വീണ്ടും നന്നായി യോജിപ്പിക്കുക. ചോക്കോ ചിപ്‌സ് ചേര്‍ത്തിളക്കി സെറ്റ് ചെയ്യാനായി ഈ മിശ്രിതം വായു കടക്കാത്ത ഒരു പ്ലാസ്റ്റിക് പാത്രത്തിലാക്കി അടച്ചു 8 മുതല്‍ 10 മണിക്കൂര്‍ വരെ ഫ്രീസറില്‍ സൂക്ഷിക്കുക. സെറ്റാകുമ്പോള്‍ ഫ്രീസറില്‍ നിന്നെടുത്തു സെര്‍വ് ചെയ്യാം. രുചികരമായ റൈസ് ഐസ് ക്രീം രുചിക്കാന്‍ റെഡിയായിക്കോളൂ.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക