ബീഫ് കട്‌ലറ്റ് – സുജിത് തോമസ്

1. ബീഫ് -1/2 കിലോ(എല്ലില്ലാതെ)

2. ഗരം മസാല -2 ടീസ്പൂൺ

3. മഞ്ഞൾ പൊടി -1/2 ടീസ്പൂൺ

4. മല്ലിപൊടി -1 ടീസ്പൂൺ

5. ഇറച്ചി മസാല -1 ടീസ്പൂൺ

6. കാശ്മീരി മുളക് പൊടി -3/4 ടീസ്പൂൺ

7. മുട്ട -2

8. വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്

9. ഉരുളക്കിഴങ്ങ് -1-2

10. ഇഞ്ചി -ഒരു ചെറിയ കക്ഷണം

11. വെളുത്തുള്ളി -3-4 അല്ലി

12. പച്ചമുളക് -6-7

13. സവോള -1

14. കറിവേപ്പില -1 തണ്ട്

15. റസ്ക് പൊടിച്ചത് -1/2കപ്പ്‌

*പാചകം ചെയുന്ന വിധം*

1. ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചു വെക്കുക.

2. ഇറച്ചി 1/4 കപ്പ്‌ വെള്ളം, ഉപ്പ്,1/4 ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്തു വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക.തണുക്കുമ്പോൾ ഇറച്ചി, മിക്സിയുടെ ചെറിയ ജാറിൽ തരുതരുപ്പായി പെട്ടെന്ന് അടിച്ചെടുക്കുക.

3.ഇഞ്ചി, വെളുത്തുള്ളി പച്ചമുളക്,സവോള, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് ചൂടായ വെളിച്ചെണ്ണയിൽ വഴറ്റുക.

4. ഇതിലേക്ക് 2 മുതൽ 6 വരെയുള്ള മസാലകൾ ചേർത്ത് ചെറുതീയിൽ മൂപ്പിച്ചെടുക്കുക.

5. ഈ കൂട്ടിലേക്ക് ഇറച്ചിയും, ഉരുളക്കിഴങ്ങ് ഉടച്ചെടുത്തതും ചേർത്ത് യോജിപ്പിച്ചെടുക്കുക.

6. തണുത്തു കഴിയുമ്പോൾ ഉരുളകൾ ആയി പരത്തി, മുട്ടയടിച്ചു പതപ്പിച്ചതിൽ മുക്കി എടുക്കുക. തുടർന്ന് റസ്ക് പൊടിച്ചതിൽ പൊതിഞ്ഞ് വെളിച്ചെണ്ണയിൽ ഇടത്തരം തീയിൽ വറുത്തു കോരുക.

 

പൊടിച്ച പുട്ടുംകുട്ടനാടൻതാറാവും- ഷെഫ് ജോമോൻ കുരിയാക്കോസ്

കുട്ടനാടൻതാറാവ് കറി

ചേരുവകൾ

താറാവ്.1 കിലോഗ്രാം

വെളുത്തുള്ളിഇഞ്ചിപേസ്റ്റ് 3 ടീസ്പൂൺ

മഞ്ഞൾപൊടി.1/2 ടീസ്പൂൺ

കുരുമുളക് പൊടി-1/2 ടീസ്പൂൺ

ഉപ്പ് ആവിശ്യത്തിന്

വിനഗർ 2 ടീസ്പൂൺ

പെരുംജീരകം 1/2 ടീസ്പൂൺ

ഗ്രാമ്പൂ 4 എണ്ണം

കറുവാപ്പട്ട 1 /2 ഇഞ്ച്

സവാള അരിഞ്ഞത് 2 എണ്ണം ഇടത്തരം

പച്ചമുളക്സ്ലൈസ്ചെയ്തത് 4 – 5 എണ്ണം

കറിവേപ്പില 2 തണ്ട്

മല്ലിപ്പൊടി 1.5 ടീസ്പൂൺ

ഗരംമസാലപൊടി 1 ടീസ്പൂൺ

കുരുമുളക്പൊടി 1/2 ടീസ്പൂൺ

രണ്ടാംപാൽ 1/2 cup

ഒന്നാംപാൽ. 3/4 cup

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെളിച്ചെണ്ണ 2 ടീസ്പൂൺ

*പാചകം ചെയുന്ന വിധം*

കഴുകി വൃത്തി ആക്കി വെച്ച താറാവിലേക്ക് മഞ്ഞൾപൊടിയും കുരുമുളക്പൊടിയും ഉപ്പും വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്ന്റെ പകുതി ചേർത്ത് മാരിനേറ്റ് ചെയ്യാൻ 2 മണിക്കൂർ അല്ലെങ്കിൽ ഓവെർനൈറ്റ് ഫ്രിഡ്ജിൽ വെക്കുക. ഒരുചട്ടിയിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

ഇതിലേക്ക് പെരുംജീരകം കറുവാപ്പട്ട ഗ്രാമ്പൂ എന്നിവ കൂടെ ഇടുക. സവാള ഇട്ട ശേഷം നിറം മാറുന്ന വരെ വഴറ്റുക. സവാള വഴന്ന് കഴിഞ്ഞു അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടെ ഇട്ട് പച്ച മണം മാറുന്ന വരെ വഴറ്റുക. അതിലേക്ക് മല്ലി പൊടിയും ചേർത്ത് വഴറ്റുക. ഗ്രേവിയിലേയ്ക്ക് നേരെത്തെ മാറ്റി വെച്ച താറാവ് ഇട്ട ശേഷം തേങ്ങാപ്പാൽ ചേർത്ത് ഒരു 30-40 മിനിറ്റ് പാത്രം അടച്ച് വേവിക്കുക. തക്കാളിയും കറിവേപ്പില ഒരു 3/4 കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഉപ്പിന്റെ അളവ് നോക്കി വേണമെങ്കിൽ ചേർക്കുക.

ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു നുള്ള് ഗരംമസാലയും ചേർത്ത് ഇളക്കുക. ഗ്യാസ് ഓഫ് ചെയ്തു ചൂടോടെ ഒരു പാത്രത്തിൽ വിളമ്പി ഉപയോഗിക്കാം.

പുട്ട്

ആവശ്യസാധനങ്ങൾ

അരിപ്പൊടി – 2 കപ്പ്

വെള്ളം -3/4 – 1 ആവശ്യാനുസരണം

തേങ്ങചിരകിയത് – 1 കപ്പ്

*പാചകം ചെയുന്ന വിധം*

ഒരു വലിയ പാത്രം എടുത്ത് രണ്ടു കപ്പ് പുട്ടു പൊടി അതിലേക്ക് ഇട്ടു 1/4 ഉപ്പ് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് 1/4 കപ്പ് വെള്ളം ഒഴിച്ച് ആദ്യമൊന്ന് നനച്ചെടുക്കുക. കുറേശ്ശെ കുറേശ്ശെ വെള്ളം ചേർത്തു നന്നായി കുഴയ്ക്കുക. മുഷ്ടിയ്ക്കുള്ളിൽ പിടിച്ചാൽ പിടികിട്ടുന്ന പരുവമാണ് പുട്ടിനു പാകം. കട്ടപിടിച്ചിട്ടുണ്ടെങ്കിൽ മിക്സിയിൽ വെച്ച് ഒന്ന് കറക്കിഎടുക്കുക. പുട്ട്കുറ്റിയിൽ 2 ടീസ്പൂൺ തേങ്ങപീര ഇട്ടു 3 ടീസ്പൂൺ നനച്ച പുട്ടുപൊടി ഇടുക. വേണ്ട തേങ്ങപീര ഒരു ലെയർ കൂടെ റിപ്പീറ്റ് ചെയ്യുക. 5 മിനിറ്റ് വേവിക്കുക.

സ്വീറ്റ് ആൻഡ് സൗർ പ്രോൺസ് – ബേസിൽ ജോസഫ്

ചേരുവകൾ

പ്രോൺസ് -300 ഗ്രാം

മുട്ട-1 എണ്ണം

കോൺഫ്ലോർ -50 ഗ്രാം

വെളുത്തുള്ളി -1 കുടം

സബോള -1 എണ്ണം

ക്യാപ്‌സിക്കം -1 എണ്ണം

പൈനാപ്പിൾ ക്യുബ്സ് -6 എണ്ണം

ഓയിൽ -വറക്കുവാൻ ആവശ്യത്തിന്

സോസ് ഉണ്ടാക്കുന്നതിനാവശ്യമായ ചേരുവകൾ

പൈനാപ്പിൾ ജ്യൂസ് -150 എംൽ

ടൊമാറ്റോ സോസ് -2 ടീസ്പൂൺ

സ്വീറ്റ് ചിലി സോസ് -2 ടീസ്പൂൺ

സോയ സോസ് -1 ടീസ്പൂൺ

വിനിഗർ -1 ടീസ്പൂൺ

ഷുഗർ -10 ഗ്രാം

കോൺ സ്റ്റാർച് -1 ടീസ്പൂൺ

പാചകം ചെയ്യുന്ന വിധം

പ്രോൺസ് നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഒരു ബൗളിൽ കോൺഫ്ലോർ, മുട്ട, സോയ സോസ്, വിനിഗർ, ഷുഗർ എന്നിവ യോജിപ്പിച്ചു കട്ടിയുള്ള ഒരു ബാറ്റർ തയാറാക്കുക. ഇതിലേയ്ക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന പ്രോൺസ് ചേർത്ത് നന്നായി യോജിപ്പിച്ചു ഓയിൽ ചൂടാക്കി ചെറു തീയിൽ വറുത്തു കോരുക. ഒരു ബൗളിൽ പൈനാപ്പിൾ ജ്യൂസ്, ടൊമാറ്റോ സോസ്, സ്വീറ്റ് ചിലി സോസ്, സോയ സോസ്, ഷുഗർ, കോൺസ്റ്റാർച് എന്നിവ നന്നായി മിക്സ് ചെയ്ത് സോസ് പരുവത്തിൽ ആക്കി വയ്ക്കുക. ഒരു പാനിൽ ഓയിൽ ചൂടാക്കി വെളുത്തുള്ളി വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് ക്യുബ്സ് ആയി മുറിച്ചു വച്ചിരിക്കുന്ന സബോള ചേർത്ത് വഴറ്റുക. സബോള വഴന്നു വരുമ്പോൾ ക്യാപ്‌സിക്കം കൂടി ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേയ്ക്ക് തയാറാക്കി വച്ചിരിക്കുന്ന സോസ് ചേർത്ത് തിളപ്പിക്കുക. ഈ മിശ്രിതം തിളച്ചുവരുമ്പോൾ പൈനാപ്പിൾ ക്യുബ്സ്, വറത്തു കോരി വച്ചിരിക്കുന്ന പ്രോൺസ് എന്നിവ ചേർത്ത് നന്നായി സോസുമായി യോജിപ്പിച്ചെടുക്കുക. നന്നായി സോസ് പ്രോൺസുമായി മിക്സ് ആയിക്കഴിയുമ്പോൾ സെർവിങ് ഡിഷിലേയ്ക്ക് മാറ്റി ചൂടോടെ വിളമ്പുക.

പാവ്‌ലോവ – മിനു നെയ്‌സൺ പള്ളിവാതുക്കൽ

ചേരുവകൾ

6 മുട്ടയുടെ വെള്ള
1.5 കപ്പ് പഞ്ചസാര
2 ടീസ്പൂൺ കോൺ സ്റ്റാർച്
1/2 ടീസ്പൂൺ നാരങ്ങ നീര്
1/2 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്

ക്രീമിനായി:
1 1/2 കപ്പ് ഹെവി വിപ്പിംഗ് ക്രീം (നന്നായി തണുപ്പിച്ചത്)
2 ടേബിൾ സ്പൂൺ പഞ്ചസാര
ടോപ്പിംഗ്
4-5 കപ്പ് ഫ്രഷ് ഫ്രൂട്ട് ബ്ലൂബെറി, കിവി, റാസ്ബെറി, അരിഞ്ഞ സ്ട്രോബെറി തുടങ്ങിയവ / നിങ്ങളുടെ ഇഷ്ടപ്പെട്ട ഏതു പഴങ്ങളും ഉപയോഗിക്കാം.

പാവ്‌ലോവ ഉണ്ടാക്കുന്ന വിധം

6 മുട്ടയുടെ വെള്ള നന്നായി ഒരു മിനിട്ടു ബീറ്റ് ചെയ്തെടുക്കുക. അതിനുശേഷം ക്രമേണ 1 1/2 കപ്പ് പഞ്ചസാര ചേർത്ത് 10 മിനിറ്റ്, ഹൈ സ്പീഡിൽ വീണ്ടും ബീറ്റ് ചെയ്യുക (സ്റ്റിഫ് ആകുന്നതുവരെ ). അപ്പോൾ ഇത് മിനുസമാർന്നതും ഉപയോഗിച്ചു യോജിപ്പിക്കുക; അതിലേക്കു 2 ടീസ്പൂൺ കോൺ സ്റ്റാർച് കൂടി ചേർത്ത് ഇളക്കി എടുക്കുക (cut & fold) വിൽ‌ട്ടൺ‌ 1 എം ടിപ്പ് ഉപയോഗിച്ച് ബേക്കിംഗ് ഷീറ്റിലേക്കു കിളിക്കൂടുപോലെ (3 to 3 1/2 inches) ചുറ്റിച്ചു എടുക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് മധ്യഭാഗത്ത് ചെറുതായി അമർത്തുക. ഈ കിളിക്കൂടുകൾ 10 മിനിറ്റു 225˚ F പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 1 മണിക്കൂർ 15 മിനിറ്റ് ബേക്ക് ചെയ്യുക. തുടർന്ന് ഓവൻ ഓഫ് ചെയ്തു, വാതിൽ തുറക്കാതെ മറ്റൊരു 30 മിനിറ്റ് കൂടി ഓവനിൽ വെക്കുക. ശേഷം പാവ്‌ലോവയെ ഒരു കൂളിംഗ് റാക്കിലേക്കോ മാറ്റി റൂം ടെമ്പറേച്ചറിലേക്കു ആക്കുക.

ഫ്രോസ്റ്റിംഗ് ഉണ്ടാക്കുന്ന വിധം

തണുത്ത പാത്രത്തിൽ 2 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് 2 മുതൽ 2 1/2 മിനിറ്റ് വരെ വിപ്പിംഗ് ക്രീം ബീറ്റ് ചെയ്യുക. പാവ്‌ലോവയിലേക്കു ഫ്രോസ്റ്റിംഗ് പൈപ്പ് ചെയ്തു പഴങ്ങൾ അതിനു മുകളിൽ വെച്ച് അലങ്കരിക്കുക. ഉണ്ടാക്കി കഴിഞ്ഞ് 4 മണിക്കൂറിനുള്ളിൽ കഴിക്കണം ഫ്രോസ്റ്റിംഗ് ചെയ്യാതെ 3-5 ദിവസം (കുറഞ്ഞ ഈർപ്പം ഉള്ള സ്ഥലത്ത്) വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കാം.