സുജിത് തോമസ്

ഫിഷ് ബിരിയാണി

ചേരുവകൾ

1 നല്ല ദശയുള്ള മീന്‍ വട്ടത്തില്‍ കഷണങ്ങളാക്കിയത്.- 1 കിലോ

2 സവോള ചെറുതായി അരിഞ്ഞത്- 2 എണ്ണം, തക്കാളിപ്പഴം- 2 എണ്ണം

3 ഇഞ്ചി+ വെളുത്തുള്ളി ചതച്ചത് 1 ടീസ്പൂണ്‍ വീതം

4 ഉള്ളി, 1 കപ്പ്( നീളത്തില്‍ അരിഞ്ഞത്)

5 പച്ചമുളക്- 4 എണ്ണം

6 ഗരംമസാല- 1 ടീസ്പൂണ്‍( പൊടിച്ചത്)

7 പെരുംജീരകം- 1 ടീസ്പൂണ്‍

8 ഉപ്പ്- ആവശ്യത്തിന്

9 കശ്മീരി മുളകുപൊടി- 1/2 ടീസ്പൂണ്‍

10 മഞ്ഞള്‍പ്പൊടി-1/2 ടീസ്പൂണ്‍

11 ബിരിയാണി അരി- 1.5 കിലോ- 2 കിലോ

12 നെയ്യ്- ആവശ്യത്തിന്

13ചെറുനാരങ്ങ- 1എണ്ണം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

14തൈര്-1/2കപ്പ്

15 കശുവണ്ടി അല്ലെങ്കില്‍ ബദാം കുതിര്‍ത്തത്- 1/4 കപ്പ്

പാകം ചെയ്യുന്ന വിധം

1 കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങളില്‍ നിന്ന് വെള്ളം നന്നായി വാര്‍ന്ന ശേഷം 8,9,10 ചേരുവകളൊടൊപ്പം( മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്) കാല്‍ കപ്പ് തൈരും ചേര്‍ത്തിളക്കി മീനില്‍ പുരട്ടി അര മണിക്കൂറെങ്കിലും മാറ്റിവയ്ക്കുക.

2 പിന്നീട് കുറച്ച് എണ്ണയില്‍ ഈ മീന്‍ അധികം മൂക്കാതെ വറുത്തുകോരുക.( 180 ഡിഗ്രി സെല്‍ഷ്യസില്‍ 15 മിനിറ്റ് ഗ്രില്‍ ചെയ്താലും മതി)

3 പച്ചമുളക് ചതച്ചതും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ബാക്കിയിരിക്കുന്ന തൈരും കൂടെ ഒരുമിച്ചു ചേര്‍ത്ത് മാറ്റിവക്കുക.

4 ചൂടായ എണ്ണയില്‍ കൊത്തിയരിഞ്ഞ സബോളയും നീളത്തില്‍ അരിഞ്ഞ ചെറിയ ഉള്ളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും പച്ചമുളക് ചതച്ചതും , തൈരു ചേര്‍ത്തതും കൂടി ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക

5 ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ഗരംമസാലപ്പൊടിയും പെരുംജീരകം പൊടിച്ചതും ചേര്‍ത്ത് വഴറ്റുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കട്ടിയായ ഗ്രേവിയാക്കി പാചകം ചെയ്യുക. ഉപ്പ് നോക്കുക.

6 തയ്യാറായ ഗ്രേവിയിലേക്ക് വറത്തുവച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ചെറുതീയില്‍ ആറു മിനിറ്റോളം പാകം ചെയ്യുക.

7 കശുവണ്ടി അല്ലെങ്കില്‍ ബദാം പേസ്റ്റ് ചേര്‍ത്തിളക്കി പച്ചമണം മാറിയാല്‍ തീ ഓഫ് ചെയ്യുക.

8 ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് കറുവാ, ഗ്രാമ്പൂ, ഏലക്ക, ജാതിപത്രിക, ഉപ്പ് ഇവ ചേര്‍ത്ത് അരി നികപ്പെ വെള്ളം ഒഴിച്ച് മുക്കാല്‍ വേവില്‍ വാര്‍ത്തു കോരുക. അരി തിളയ്ക്കുമ്പോള്‍ നാരങ്ങാനീര് ചേര്‍ക്കുക

9 ചുവട് കട്ടിയുള്ള പാത്രത്തില്‍ ബിരിയാണിച്ചോറും മീന്‍മസാലയും ലെയര്‍ ചെയ്‌തെടുക്കുക. അതിന് ശേഷം ഒരു ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 20 മിനിറ്റ് ബേക്ക് ചെയ്യുകയോ അല്ലെങ്കില്‍ അടുപ്പില്‍ ദം ചെയ്‌തെടുക്കുകയോ ആവാം.

10 ആവശ്യമെങ്കില്‍ സബോള, കശുവണ്ടി, ഉണക്കമുന്തിരി, ഇവ വറുത്ത് ബിരിയാണി അലങ്കരിക്കുകയും ചെയ്യാം.

സുജിത് തോമസ്