തയ്യാറാക്കിയത്: ബേസില്‍ ജോസഫ്

ചിക്കന്‍ ഷീക്ക് കബാബ്

1)ബോണ്‍ലെസ് ചിക്കന്‍ – 300 ഗ്രാം

2)ഇഞ്ചി ഫൈന്‍ ആയി ചോപ്പ് ചെയ്തത് – 1 സ്പൂണ്‍

വെളുത്തുള്ളി ഫൈന്‍ ആയി ചോപ്പ് ചെയ്തത് – അര സ്പൂണ്‍
പച്ചമുളക് ഫൈന്‍ ആയി ചോപ്പ് ചെയ്തത് – അര സ്പൂണ്‍
സവാള ഫൈന്‍ ആയി ചോപ്പ് ചെയ്തത് – 200 ഗ്രാം
പുതിനയില ചോപ്പ് ചെയ്തത് ഒരു ചെറിയ കെട്ട്
ജീരകപ്പൊടി – അര സ്പൂണ്‍
ഗരംമസാല – അര സ്പൂണ്‍
ഉപ്പ് പാകത്തിന്

3)ഓയില്‍ – 200 മില്ലി

പാകംചെയ്യുന്നവിധം

ചിക്കന്‍ ബോയില്‍ ചെയ്ത ശേഷം മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഇതില്‍ രണ്ടാമത്തെ ചേരുവ ചേര്‍ത്ത് കുഴച്ചു ചെറിയ ബോള്‍ വലിപ്പത്തില്‍ ഉരുട്ടി എടുക്കുക. ഈ ഉരുളകള്‍ സോസെജ് രൂപത്തില്‍ റോള്‍ചെയ്‌തെടുക്കുക. ഫ്രൈയിംഗ് പാനില്‍ ഓയില്‍ ഒഴിച്ച് ഷാലോഫ്രൈ ചെയ്‌തെടുക്കുക

ബനാന കോക്കനട്ട്‌ ബോള്‍സ്

banana-balls

1)ഏത്തപ്പഴം പുഴുങ്ങിയത് – 3 എണ്ണം
2)നെയ്യ് – 3 സ്പൂണ്‍
3)തേങ്ങ ചുരണ്ടിയത് – 250 ഗ്രാം
കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – 100 ഗ്രാം
എള്ള് – 2 ചെറിയ സ്പൂണ്‍
4)മുട്ടവെള്ള – 2 മുട്ടയുടെ
5)ബ്രെഡ് ക്രംബ്‌സ് – 300 ഗ്രാം

ഓയില്‍ – വറുക്കാന്‍ ആവശ്യമായത്

പാകം ചെയ്യുന്ന വിധം

ഏത്തപ്പഴം നന്നായി ഉടയ്ക്കുക. നെയ്യില്‍ മൂന്നാമത്തെ ചേരുവ നന്നായി മൂപ്പിച്ചെടുക്കുക. ഏത്തപ്പഴം ചെറിയ ഉരുളകളായി ഉരുട്ടി ഓരോന്നും കയ്യില്‍വച്ച് പരത്തി നടുവില്‍ തേങ്ങക്കൂട്ട് വച്ച് പൊതിയുക. ഓരോ ഉരുളയും മുട്ടവെള്ളയില്‍ മുക്കിയ ശേഷം ബ്രെഡ് ക്രംബ്‌സില്‍ പൊതിഞ്ഞ് വറുക്കുക

ഫ്‌ളവര്‍ബജി

cauli-flower

1)കോളിഫ്‌ളവര്‍ – 500 ഗ്രാം
2)മഞ്ഞള്‍പൊടി – 20 ഗ്രാം
ഉപ്പ് പാകത്തിന്

3)മൈദ – 300 ഗ്രാം
കടലമാവ് – 200 ഗ്രാം
യീസ്റ്റ് – 10 ഗ്രാം
ഉപ്പ് പാകത്തിന്
മഞ്ഞള്‍പൊടി – 10 ഗ്രാം
വെള്ളം പാകത്തിന്

4)ഓയില്‍ വറുക്കുവാന്‍ആവശ്യത്തിന്

പാകംചെയ്യുന്നവിധം

കോളിഫ്‌ളവര്‍ അടര്‍ത്തി ഇതളുകള്‍ ആക്കി തിളച്ച വെള്ളത്തിലിടുക.
അഞ്ചു മിനിറ്റുനു ശേഷം കഴുകിയെടുത്ത് രണ്ടാമത്തെ ചേരുവ ചേര്‍ത്ത് 5 മിനിട്ടോളം തിളപ്പിക്കുക. മൂന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ച് കുഴമ്പ് പരുവത്തിലാക്കുക. ഓയില്‍ തിളക്കുമ്പോള്‍ കോളിഫ്‌ളവര്‍ മാവില്‍ മുക്കി വറുത്തു കോരുക.

basilന്യൂപോര്‍ട്ട്‌കാരനായ ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയാണ്. എല്ലാവര്‍ക്കും എളുപ്പത്തില്‍ പരീക്ഷിക്കാവുന്ന പാചക വിധികള്‍  മലയാളം യുകെയില്‍ എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്നതായിരിക്കും.