കേരളത്തില്‍ വളരെ പ്രചാരമേറിയ ഒരു വിഭവമാണ് ഉഴുന്ന് വട. സാമ്പാറും തേങ്ങ ചട്ട്ണിയും കൂട്ടി നല്ല ചൂടന്‍ ഉഴുന്നു വട കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. രുചിയുള്ള ഉഴുന്ന് വട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകള്‍

ഉഴുന്ന് – 2 കപ്പ്
സവാള – 1 എണ്ണം
ഇഞ്ചി – ഒരു ടീസ്പൂണ്‍ (അരിഞ്ഞത്)
കറിവേപ്പില – ആവശ്യത്തിന് (അരിഞ്ഞത്)
കുരുമുളക് – 1 ടേബിള്‍ സ്പൂണ്‍
സോഡാ പൊടി – 1/4 ടീസ്പൂണ്‍
പച്ചമുളക് – 5 എണ്ണം (അരിഞ്ഞത്)
വെളിച്ചെണ്ണ – 3 കപ്പ്
ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉഴുന്ന് കഴുകി 5 മണിക്കൂര്‍ വെള്ളത്തില്‍ കുതിരാനിടണം.5 മണിക്കൂര്‍ കഴിഞ്ഞ്, വെള്ളം ഇല്ലാതെ കുറച്ച് വീതം മിക്‌സിയില്‍ ഇട്ട് അരച്ച് എടുക്കണം. ഒരു പാത്രത്തില്‍, അരച്ച ഉഴുന്ന്, പച്ചമുളക്, ഇഞ്ചി, സവാള, സോഡാ പൊടി, കുരുമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, കയ്യില്‍ അല്പം വെള്ളം പുരട്ടി, കുറച്ച് മാവ് എടുത്ത് നടുവില്‍ തുളയിട്ട് വട പരുവപെടുത്തി എണ്ണയിലിടുക.ഇരു വശവും നന്നായി പൊരിഞ്ഞു,ഗോള്‍ഡന്‍ നിറമാകുമ്പോള്‍ കോരിയെടുത്ത് എണ്ണ വാലാന്‍ വെയ്ക്കാം.രുചിയുള്ള ചൂടന്‍ ഉഴുന്ന് വട റെഡി.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക