ബേസില്‍ ജോസഫ്
ചേരുവകള്‍
സബോള – 2 എണ്ണം
തക്കാളി – 2 എണ്ണം
ക്യാപസികം – 1 എണ്ണം
കാബേജ് – 100 ഗ്രാം
പച്ചമുളക് – 2 എണ്ണം
(എല്ലാ പച്ചക്കറികളും വളരെ ഫൈന്‍ ആയിട്ട് ചോപ്പ് ചെയ്യണം)
ഗ്രീന്‍പീസ് – 100 ഗ്രാം
വെളുത്തുള്ളി – 5 അല്ലി
മുളകുപൊടി – 1 ടീസ്പൂണ്‍
ജീരകപ്പൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
ഗരംമസാല – 1/2 ടീസ്പൂണ്‍
ടോമാറ്റോ കെച്ചപ്പ് – 1 ടേബിള്‍ സ്പൂണ്‍
ക്രീം – 1 ടേബിള്‍ സ്പൂണ്‍
ചീസ് – 1 ക്യുബ് (ഓപ്ഷണല്‍)
സ്പ്രിംഗ് ഒനിയന്‍ ഗാര്‍നിഷിന്
പാചകം ചെയ്യുന്ന വിധം
ഒരു പാനില്‍ അല്‍പം ഓയില്‍ ചൂടാക്കി സബോള നന്നായി വഴറ്റി എടുക്കുക. സബോള ഒരു ഗോള്‍ഡന്‍ കളര്‍ ആയിക്കഴിയുമ്പോള്‍ ടൊമാറ്റോ, കാബേജ്, ഗ്രീന്‍പീസ്, ക്യാപ്‌സികം, പച്ചമുളക്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. പച്ചക്കറികള്‍ പകുതി കുക്ക് ആകുമ്പോള്‍ എല്ലാ മസാലപ്പൊടികളും കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒരു ലിഡ് വച്ച് കവര്‍ ചെയ്ത് 15 മിനിട്ടോളം ചെറുതീയില്‍ വേവിക്കുക. ഇടയക്കിടെ പാനിന്റെ അടിയില്‍ പിടിക്കാതിരിക്കാന്‍ ഇളക്കിക്കൊണ്ടിരിക്കുക. പച്ചക്കറികള്‍ നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ ഒരു തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേയ്ക്ക് ടൊമാറ്റോ കെച്ചപ്പ്, ക്രീം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ ഏകദേശം 5 മിനിട്ട് കൂടി കുക്ക് ചെയ്യുക. കൂടുതല്‍ ഡ്രൈ ആണെങ്കില്‍ അല്‍പം വെള്ളം കൂടി ചേര്‍ക്കുക. നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ സ്പ്രിംഗ് ഒനിയനും ഗ്രേറ്റഡ് ചീസും കൊണ്ട് ഗാര്‍നിഷ ്‌ചെയ്ത് വിളമ്പുക. ചപ്പാത്തി, റോട്ടി, നാന്‍, ഫുല്‍ക്ക എന്നിങ്ങനെ എല്ലാ ഇന്ത്യന്‍ ബ്രഡുകള്‍ക്കും ഒരു നല്ല സൈഡ് ഡിഷ് ആണ് വെജിറ്റബള്‍ കീമ മസാല.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Leave a Reply