WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ബേസില്‍ ജോസഫ്

ചേരുവകള്‍

ഉരുളക്കിഴങ്ങ് – 2
സവാള – 2
പച്ചമുളക് – 3
കാരറ്റ് – 1
ഗ്രീന്‍പീസ് – അര കപ്പ്
കുരുമുളക് (പൊടിക്കാത്തത്) – അര ടീസ്പൂണ്‍
എണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍ (രണ്ടാംപാല് ) – ഒരു കപ്പ്
ഒന്നാംപാല്‍ – അര കപ്പ്
കറുവാപ്പട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – 2
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 1 അല്ലി
കറിവേപ്പില – ഒരുതണ്ട്
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

1) ഉള്ളി, പോട്ടറ്റോ, കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക. പച്ചമുളക് രണ്ടായി കീറുക.
2) ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് എടുക്കുക.
3) ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട, ഗ്രാമ്പൂ, ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക.
4) സവാളയും കിഴങ്ങും ഇട്ട് വഴറ്റുക.
5) കുരുമുളക് ചേര്‍ക്കുക.
6) കാരറ്റ് ചേര്‍ക്കുക. വഴറ്റുക.
7) രണ്ടാം പാല് ചേര്‍ത്ത് അടച്ചു വേവിക്കുക. ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക.
8) കഷണങ്ങള്‍ പരുവത്തിന് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല് ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക. കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക. വെജിറ്റബിള്‍ സ്റ്റൂ തയ്യാര്‍. (പാലപ്പം ഇടിയപ്പം ഇവയുടെ കൂടെ വളരെ നല്ലതാണ്)

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്