ഷെഫ് ജോമോൻ കുര്യാക്കോസ്

There is no love sincere than the love of food. അങ്ങനെ മറ്റൊരു പ്രണയ ദിനം കൂടി എത്തി. ലൈല മജ്‌നൂൻ മുതൽ റോമിയോ ജൂലിയറ്റ്‌ വരെ ഉള്ള പ്രേമ കാവ്യങ്ങൾ കേട്ട് വളർന്ന നമ്മൾക്ക് പ്രണയം, എന്നും ഒരു മനോഹര വികാരം തന്നെയാണ് .

എന്നാൽ നമ്മൾ ഇതുവരെ ആലോചിക്കാത്ത ഒരു പ്രണയ ജോഡി ഉണ്ട് നമ്മുടെ നാട്ടിൽ. പരസ്പരം വേർ പിരിക്കാൻ ആവാത്ത ഒരു സ്പെഷ്യൽ കോമ്പോ തന്നെയാണ് അവർ. ഏതൊരു മലയാളിയും ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഇവരുടെ കൂടെ സമയം ചിലവഴിക്കാൻ ആഗ്രഹിക്കും. പ്രവാസികളായി താമസിക്കുന്ന മലയാളികൾക്ക് ഇവരുടെ പ്രണയ കാവ്യം എന്നും ഒരു ആവേശം ആണ്.

അത് മറ്റാരും അല്ല നമ്മുടെ സ്വന്തം ഇഡലിയും സാമ്പാറും തന്നെ. ഓർമ്മ വെച്ച കാലം മുതൽ കണ്ടും, കേട്ടും, രുചിച്ചും ‘ഇവര് സെറ്റ് ‘ എന്ന ലേബൽ കൊടുത്ത പ്രണയ ജോഡികൾ.

ഇഡലിയും സാമ്പാറും.

പറക്ക മുറ്റിയപ്പോൾ , പൊറോട്ടയും ബീഫും, അപ്പവും സ്റ്റുവും, പിസയും, പാസ്റ്റയും ബർഗറും ഒക്കെ കഴിച്ചു തുടങ്ങിയെങ്കിലും അമ്മയുടെ അടുക്കളയിൽ നിന്ന് ചെറു പ്രായത്തിൽ പരിചയപ്പെട്ട ഇവരാണ് ഞാൻ കണ്ട ഏറ്റവും നല്ല പ്രണയ ജോടികൾ, ഒരാളിലേക്ക് അലിഞ്ഞു ചേരാൻ മറ്റൊരാൾ കാണിക്കുന്ന മനസാണ് ഏറ്റവും നല്ല പ്രണയ സാഭല്യം

രുചികരമായ സാമ്പാർ ഉണ്ടാക്കുന്നതിനുള്ള നുറുങ്ങുകൾ

1.  സാമ്പാറിന്റെ ഗുണവും മണവും എല്ലാം അതിന്റെ മസാലയുടെ മേന്മ പോലെ ഇരിക്കും.
വളരെ സിംപിൾ ആയ ഈ മസാല കൂട്ട് ഒന്ന് ഉപയോഗിച്ചു നോക്കൂ .

2.  തുമര പരിപ്പിന്റെ കൂടെ ചെറു പയർപരിപ്പു കൂടി ചേർത്ത് സാമ്പാർ ഉണ്ടാക്കിയാൽ നല്ല കൊഴുപ്പും ടേസ്റ്ററും കൂടും

3.  സാമ്പാർ പൊടി ഉണ്ടാക്കി വായു കടക്കാത്ത കുപ്പിയിൽ അടച്ചു സൂക്ഷിച്ചാൽ കുക്കിംഗ് ടൈം സേവ് ചെയ്യാം

ഇഡലിയും സാമ്പാറും ഉണ്ടാക്കാൻ മലയാളികളെ പഠിപ്പിക്കേണ്ട കാര്യം ഇല്ല എന്നാൽ നല്ല സാമ്പാർ മസാല ആയാലോ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമ്പാർ പൊടി

Coriander seed : മല്ലി 1/2 cup
Cumin seeds / ജീരകം 2tbsp
Dry Red chilly. / ഉണക്ക മുളക് 15-20 nos
Fenugreek seeds / ഉലുവ 2tsp
Black pepper corn / കുരുമുളക് 1 tbsp
Channa dal / കടല പരിപ്പ് 2 tbsp
Urid dal / ഉഴുന്ന് പരിപ്പ് 1tbsp
Curry leaves / കറി വേപ്പില 3-4 strings
Black mustard seeds / കടുക് 1/2 tsp
Asafoetida powder / കായം പൊടി 2 tsp
Turmeric pwd. /. മഞ്ഞൾ പൊടി 2tsp

ഉണ്ടാക്കുന്ന വിധം

1)ഒരു പാനിൽ ഓരോ സ്‌പൈസും തനിയെ ഡ്രൈ റോയ്സ്റ് ചെയ്യുക

2) സ്‌പൈസിന്റെ ചൂട് ആറിയതിന് ശേഷം കായവും മഞ്ഞൾ പൊടിയും ചേർത്ത് യോജിപ്പിക്കുക

3)മിശ്രിതം നല്ലതു പോലെ പൊടിച്ച് എടുക്കുക

4) മസാല പൊടി വായു കയറാത്ത ഒരു കുപ്പിയിൽ ഇട്ടു സൂക്ഷിക്കാം

 

ഷെഫ് ജോമോൻ കുര്യാക്കോസ്

Pic courtesy:- Sekhar Abraham Photography