ബേസിൽ ജോസഫ്
ചേരുവകൾ
വാനില എക്സ്രാക്റ്റ്-3 ടേബിള്‍ സ്പൂണ്‍
ഈന്തപ്പഴം – അഞ്ച് എണ്ണം
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
പാല്‍-250 എം ൽ
വാനില ഐസ്‌ക്രീം-
ഏലയ്ക്ക-2 എണ്ണം
ഐസ് ക്യൂബ്-3-4 എണ്ണം
തയ്യാറാക്കുന്ന വിധം
വാനില എക്സ്രാക്റ്റ്, ഐസ്‌ക്രീം, പാല്‍, പഞ്ചസാര, ഈന്തപ്പഴം എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്ത് ഒരു ബ്ലെൻഡറിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചു ചേര്‍ക്കാവുന്നതാണ്. ഈന്തപ്പഴം നല്ലതുപോലെ അരച്ചെടുക്കരുത്. ഇത് ചെറിയ കഷ് ണങ്ങള്‍ ആയി കിടക്കുന്നതാണ് നല്ലത്. തണുപ്പിനായി ഐസ് ക്യൂബുകള്‍ ഇതിനൊപ്പം ചേര്‍ക്കാവുന്നതാണ്. അതല്ലെങ്കില്‍ ഷേക്ക് അടിച്ചെടുത്തതിന് ശേഷം ചേര്‍ക്കാവുന്നതാണ്. ഒരു സ്‌കൂപ്പ് വനില ഐസ്‌ക്രീം കൂടി ഷേക്കിന് മുകളില്‍ വെച്ചാല്‍ ടേസ്റ്റിയായ മില്‍ക്ക് ഷേക്ക് തയ്യാര്‍.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
Leave a Reply