ബേസിൽ ജോസഫ്

പിസ്സ പോക്കറ്റ്സ്

ചേരുവകൾ

പിസാ ബെയ്‌സ് ഉണ്ടാക്കാനുള്ള പേസ്ട്രികാവശ്യമായ ചേരുവകൾ

പ്ലെയിൻ ഫ്ലോർ – 240 ഗ്രാം
യീസ്റ്റ് – 25 ഗ്രാം
ഉപ്പ് – 1 ടീസ്പൂൺ
വെള്ളം – 100 എംൽ
ഓയിൽ – 2 ടീസ്പൂൺ

പിസാ ഡഫ് ഉണ്ടാക്കുന്ന വിധം

ഒരു മിക്സിങ് ബൗളിൽ പ്ലെയിൻ ഫോർ, യീസ്റ്റ്, ഉപ്പ് ,ഓയിൽ,വെള്ളം എന്നിവ യോജിപ്പിച്ചു നല്ല സ്മൂത്ത് ആയ ഒരു ഡഫ് ഉണ്ടാക്കി എടുത്തു ഒരു കിച്ചൻ ടവൽ കൊണ്ട് കവർ ചെയ്തു അര മണിക്കൂർ വയ്ക്കുക . ഈ സമയത്തു ഫില്ലിങിന് ഉള്ള മിശ്രിതം തയാറാക്കാം.

ഫില്ലിങിന് വേണ്ട ചേരുവകൾ

പേപ്പറൊണി – 25 സ്ലൈസസ്
സബോള – 1 എണ്ണം വളരെ ചെറുതായി ചോപ് ചെയ്തത്
ബെൽ പേപ്പർ -1 എണ്ണം
ടൊമാറ്റോ -2 എണ്ണം
ഗ്രേറ്റഡ് ചീസ് – 180 ഗ്രാം
ബേസിൽ ലീവ്സ് – 1 ടീസ്പൂൺ
T hyme – 1 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്

ഫില്ലിംഗ് തയാറാക്കുന്ന വിധം

ഒരു പാനിൽ സബോള ബെൽപേപ്പർ എന്നിവ വഴറ്റി അതിലേയ്ക്ക് അരിഞ്ഞു വച്ചിരിക്കുന്ന ടോമാറ്റൊയും ടൊമാറ്റോ പേസ്റ്റും ബേസിൽ ലീവ്‌സും thyme ഉപ്പ് എന്നിവ ചേർത്ത് നന്നായി കുക്ക് ചെയ്തു കുറുക്കി എടുക്കുക ഇതിലേയ്ക്ക് സ്ലൈസ് ചെയ്തു വച്ചിരിക്കുന്ന പേപ്പറോണി കൂടി ചേർത്ത് മിക്സ് ചെയ്യുക . തയാറാക്കി വച്ചിരിക്കുന്ന ഡഫ് 6 ആയി വിഭജിച്ചു ബോള് ആയി ഉരുട്ടി യതിനു ശേഷം ഒരു റോളിങ്ങ് പിൻ കൊണ്ട് ഒരു ചെറിയ ചപ്പാത്തിയുടെ വലിപ്പത്തിൽ പരത്തി അതിൽ തയാറാക്കിയ മിശ്രിതം അതിനു മുകളിൽ 30 ഗ്രാം ഗ്രേറ്റഡ് ചീസ് കൂടിവിതറി ഒരു സൈഡ് ഫോൾഡ് ചെയ്തു ഒരു ഫോർക്ക് കൊണ്ട് എഡ്ജ് പ്രസ്സ് ചെയ്ത് സീൽ ചെയ്തെടുക്കുക. ഒരു മുട്ട അടിച്ചെടുത്തു ഒരു ബ്രഷ് കൊണ്ട് ഗ്‌ളൈസ് ചെയ്തിട്ട് 180 ഡിഗ്രിയിൽ നന്നായി ബേക്ക് എടുക്കുക (ഏകദേശം 25 – 35 മിനിറ്റ് വരെ എടുക്കാം ) ചായക്കൊപ്പമോ അല്ലാതെ സാലഡിനൊപ്പമോ ഒക്കെ കഴിക്കാൻ പറ്റിയ പിസ്സ പോക്കറ്റ്സ് റെഡി.

ബേസിൽ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.