ബേസിൽ ജോസഫ്
സ്വീറ്റ് കോൺ സൂപ്പ്
ചേരുവകൾ :
സ്വീറ്റ് കോൺ – 200 ഗ്രാം
ക്യാരറ്റ് അരിഞ്ഞത് – 50 ഗ്രാം
ബീൻസ് അരിഞ്ഞത് – 50 ഗ്രാം
സ്പ്രിങ് ഒനിയൻ – 50 ഗ്രാം
ബട്ടർ – 1 ടേബിൾസ്പൂൺ
കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
വെള്ളം – 200 എംൽ
കുരുമുളക്പൊടി – 1 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
വിനാഗിരി – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
150 ഗ്രാം സ്വീറ്റ് കോൺ അൽപം വെള്ളമൊഴിച്ചു ഒരു ബ്ലെൻഡറിൽ അരച്ചെടുത്തു അരിച്ചു മാറ്റിവെക്കുക . ഒരു പാനിൽ ബട്ടർ ചൂടാക്കി വെളുത്തുള്ളി അരിഞ്ഞത് ചേർത്തു കൊടുക്കുക. ഇതിലേക്കു കാരറ്റ് , ബീൻസ് , കാബേജ് സ്പ്രിങ് ഒനിയൻ അരക്കാത്ത ബാക്കിയുള്ള സ്വീറ്റ് കോൺ എന്നിവ ചേർത്തു വഴറ്റിയെടുക്കുക ഒന്ന് വാടി വരുമ്പോൾ 250 എംൽ വെള്ളമൊഴിച്ചു കൊടുക്കുക , വെള്ളം തിളച്ചുവരുമ്പോൾ അരച്ചുവെച്ച സ്വീറ്റ്‌കോൺ ചേർത്തു കൊടുക്കുക , വീണ്ടും തിള വരുമ്പോൾ കുരുമുളകുപൊടി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. ഇതിലേക്കു കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കുക. കുറുകിവരുമ്പോൾ വിനാഗിരി ചേർത്തു ഗ്യാസിൽ നിന്നും മാറ്റി ചൂടോടെ സെർവ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
Leave a Reply