ബേസിൽ ജോസഫ്
ബേക്കഡ് ഗാർലിക്ക് ചിക്കൻ വിങ്സ്
ചേരുവകൾ
ചിക്കൻ വിങ്സ് -8 എണ്ണം
സോയാസോസ് -2 ടേബിൾസ്പൂൺ
നാരങ്ങാ നീര് -1 ടേബിൾസ്പൂൺ
വെള്ളം -2 ടേബിൾസ്പൂൺ
ടൊമാറ്റോ സോസ് -1 ടേബിൾസ്പൂൺ
വെളുത്തുള്ളി -5 അല്ലി (പൊടിയായി അരിഞ്ഞത് )
ഇഞ്ചി -1 ടീസ്പൂൺ (പൊടിയായി അരിഞ്ഞത് )
കാശ്മീരി ചില്ലി പൗഡർ -1 ടീസ്പൂൺ
കുരുമുളകുപൊടി -1 / 2 ടീസ്പൂൺ
ഉപ്പ് പാകത്തിന്
സെസെമി സീഡ് -10 ഗ്രാം
പാചകം ചെയ്യുന്ന വിധം
ചിക്കൻ വിങ്സ് നന്നായി കഴുകി വൃത്തിയാക്കി നന്നായി ഡ്രൈ ആക്കി എടുക്കുക .ഒരുമിക്സിങ് ബൗളിൽ സോയാസോസ് ,നാരങ്ങാ നീര്,ടൊമാറ്റോ സോസ് ,വെളുത്തുള്ളി ,ഇഞ്ചി,കാശ്മീരി ചില്ലി പൗഡർ ,കുരുമുളകുപൊടി,ഉപ്പ് എന്നിവ അല്പം വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചു കട്ടിയുള്ള ഒരു മാറിനേഷൻ ആക്കി എടുക്കുക .ഇതിലേയ്ക്ക് ചിക്കൻ വിങ്സ് ചേർത്ത് നന്നായി മിക്സ് ചെയ്ത് ഫ്രിഡ്ജിൽ 2 മണിക്കൂർ തണുപ്പിക്കുക .ഓവൻ180 ഡിഗ്രിയിൽ ചൂടാക്കുക .ഒരു ബേക്കിംഗ് ഷീറ്റിൽ അലുമിനിയം ഫോയിൽ വിരിച്ചു വിങ്സ് ഒരേ നിരപ്പിൽ നിരത്തി ചൂടാക്കിയ ഓവനിൽ വച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക.ഓവൻ തുറന്നു വിങ്സ് തിരിച്ചിട്ടു വീണ്ടും 15 മിനിറ്റ് കൂടി ബേക്ക് ചെയ്തെടുത്തു ചൂടോടെ സെസമിസീഡോ ,ചോപ് ചെയ്ത പാർസിലി കൊണ്ടോ ഗാർണിഷ് ചെയ്ത് വിളമ്പുക.

ബേസിൽ ജോസഫ്
ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
Leave a Reply