ജോമോൻ കുര്യാക്കോസ്

ജാക്ക് ഫ്രൂട്ട് ഡമ്പ്ലിങ്സ് ഇൻ കോക്കനട്ട് സോസ്

ചേരുവകൾ

ജാക്ക് ഫ്രൂട്ട് -250 ഗ്രാം ഗ്രേറ്റ് ചെയ്തത്

ഉരുളക്കിഴങ്ങ് -2 എണ്ണം പുഴുങ്ങിയത്

ഇഞ്ചി -1 പീസ് വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത്

പച്ചമുളക് -2 എണ്ണം വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത്

കോൺ ഫ്ലോർ -1 ടീസ്പൂൺ

മല്ലിയില -20 ഗ്രാം വളരെ ഫൈൻ ആയി ചോപ്പ് ചെയ്തത്

ഉപ്പ് – 1 ടീസ്പൂൺ

 

സോസിന് ആവശ്യം ഉള്ള ചേരുവകൾ

സബോള – 3 എണ്ണം

കശുവണ്ടി -200 ഗ്രാം (വെള്ളത്തിലോ പാലിലോ ഒരു 2 മണിക്കൂർ കുതിർത്തു വച്ചത് )

വെളുത്തുള്ളി – 1 കുടം

ഇഞ്ചി -1 പീസ് ചതച്ചത്

പച്ചമുളക് 2 എണ്ണം

പച്ച ഏലക്ക -2 എണ്ണം

ബേ ലീഫ് -1 എണ്ണം

പെപ്പർ പൗഡർ -2 ടീസ്‌പൂൺ

തേങ്ങാപ്പാൽ -100 എംൽ

ഉപ്പ് -1 ടീസ്പൂൺ

പഞ്ചസാര -1 ടേബിൾസ്പൂൺ

സാഫ്രൺ (കുങ്കുമ പൂവ്വ് )-1 നുള്ള്

വെള്ളം -125 മില്ലി

പാചകം ചെയ്യുന്ന വിധം

ഡമ്പ്ലിങ്സിന് വേണ്ട ചേരുവകൾ എല്ലാം കൂടി നന്നായി മിക്സ് ചെയ്തു ചപ്പാത്തി മാവു പോലെ ആക്കി എടുക്കുക

ഈ മിശ്രിതം ഒരു ഗോൾഫ് ബോളിൻറെ വലിപ്പത്തിൽ ഉള്ള ചെറിയ ഉരുളകൾ ആക്കി എടുക്കുക .ഒരു പാനിൽ ഓയിൽ ചൂടാക്കി ചെറിയ തീയിൽ ഗോൾഡൻ നിറമാകുമ്പോൾ വറുത്തു കോരുക .

സോസ് ഉണ്ടാക്കുന്ന വിധം

വെള്ളം ചൂടാക്കി സബോള ,ഇഞ്ചി,വെളുത്തുള്ളി ,പച്ചമുളക് ,ഏലക്ക ബേ ലീഫ് എന്നിവ കുക്ക് ചെയ്യുക . സബോള നല്ല കുക്ക് ആവുമ്പോൾ കുതിർത്തു വച്ചിരിക്കുന്ന കശുവണ്ടി കൂടി ചേർത്ത് ഒരു 15 മിനിറ്റ് കുക്ക് ചെയ്യുക. ഡ്രൈ ആവുകയാണെങ്കിൽ അല്പം വെള്ളം ചേർത്ത് കൊടുക്കുക .ഈ മിശ്രിതം ഒരു മിക്സിയിൽ നന്നായി അടിച്ചെടുത്തു ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക . ഒരു സോസ് പാനിൽ അരിച്ചെടുത്ത സോസ് ചൂടാക്കി തേങ്ങാപ്പാൽ,ഷുഗർ , പെപ്പർ പൗഡർ അല്പം ഉപ്പും ചേർത്ത് ചൂടാക്കുക . കുങ്കുമ പൂവ് കൂടി ചേർത്ത് ചെറിയ തീയിൽ സോസ് കുറുക്കിഎടുക്കുക.ഇതിലേയ്ക്ക് മുൻപ് വറുത്തു വച്ചിരിക്കുന്ന ജാക്ക് ഫ്രൂട്ട് ബോൾസ് ചേർത്ത് ചെറിയ തീയിൽ ഒരു 2 മിനിറ്റ് കൂടി ചൂടാക്കി ഗാർണീഷ് ചെയ്ത സെർവ് ചെയ്യുക.