ക്രിക്കറ്റ് ലോകം ഒരു കാലത്ത് അടക്കിവാണ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം ഇനിയില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി ‘വിന്‍ഡീസ്’ ടീം എന്നായിരിക്കും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം അറിയപ്പെടുക. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ 91ാം വര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ പേര് സ്വീകരിക്കുന്നത്. നീണ്ട 21 വര്‍ഷത്തിന് ശേഷമാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ പേര് മാറ്റുന്നത്. കൂടാതെ മേഖലയിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് സമഗ്രമായ പദ്ധതിയും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ആവിഷ്‌ക്കരിക്കുന്നുണ്ട്. 2018-23 വിഷന്‍ ലക്ഷ്യം വെച്ച് പ്രത്യേക പദ്ധതിയും വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.

ഒരു കാലത്ത് ക്രിക്കറ്റ് ലോകം അടക്കിവാണ ടീമായിരുന്നു വെസ്റ്റിന്‍ഡീസിന്റേത്. സര്‍ വിവിയര്‍ റിച്ചാഡ്‌സ് മുതല്‍ ബ്രയാന്‍ ലാറ വരെയുളള നിരവധി ഇതിഹാസ താരങ്ങളാണ് വെസ്റ്റിന്‍ഡീസ് ടീമിന്റെ ജഴ്‌സി അണിഞ്ഞത്. ഏകദിന ലോകകപ്പിലെ ആദ്യത്തെ രണ്ട് അവകാശികളും മറ്റാരും ആയിരുന്നില്ല. എന്നാല്‍ തൊണ്ണൂറുകളുടെ തുടക്കത്തോടെ വെസ്റ്റിന്‍സില്‍ ക്രിക്കറ്റ് ക്ഷയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുളള യോഗ്യത നേടാന്‍ പോലും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിനായില്ല. കളിക്കാരും ബോര്‍ഡും തമ്മിലുളള പ്രതിഫല തര്‍ക്കമാണ് പലപ്പോഴും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന് വിനയാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷം ബോര്‍ഡും കളിക്കാരും പരസ്യമായി ഏറ്റുമുട്ടിയത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.