റേസിങ്ങ് ട്രാക്കുകളിൽ അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഈ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞവരും കൈയ്യുകളും, കാലുകളും നഷ്ടപ്പെട്ടവർ നിരവധിയാണ്. എന്നാൽ വളരെ അപൂർവ്വമായൊരു അപകടമാണ് ഇന്ന് പ്രമുഖ ബൈക്ക് റേസിങ്ങ് ടൂർണ്ണമെന്റായ മോട്ടോ ജിപിയിൽ നടന്നത്. മോട്ടോജിപിയിടെ മോട്ടി 3 കാറ്റഗറിയിലുള്ള റേസിനിടെയാണ് ഏവരെയും അമ്പരിപ്പിക്കുന്ന ഈ അപകടം ഉണ്ടായത്. റേസിന്റെ ആദ്യ ലാപ്പിൽ ഉണ്ടായ അപകടത്തിൽ 10 ബൈക്കുകളാണ് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്ത് വീണത്. 20 പേർ മാത്രം പങ്കെടുക്കുന്ന റേസാണ് ഇത്. യമഹയുടെ ഡ്രൈവർ ട്രക്കിൽ വീണതോടെയാണ് പിന്നാലെ വന്ന ബൈക്കുകളും വീണത്. പിറകെ വന്നവർ കൂട്ടിയിടിച്ച് വീണു. സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും പല ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്.
 
	 
		

 
      
      








 
            
Leave a Reply