വാഹനങ്ങള്‍ ഏത് സമയത്തും തടഞ്ഞു നിര്‍ത്തി പരിശോധിക്കാന്‍ പോലീസിന് അധികാരമുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായി പോലീസ് വാഹനം പരിശോധിച്ചാല്‍ നാം പരിഭ്രാന്തരാകും. ഇത്തരം ഘട്ടങ്ങളില്‍ നാം എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം. നിയമ ലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കില്‍ പോലും ചില സാഹചര്യങ്ങളില്‍ പൊലീസ് നിങ്ങളുടെ വാഹനത്തെ തടഞ്ഞു നിര്‍ത്തി പരിശോധിക്കാനുള്ള സാധ്യതയുണ്ട്. അത്തരം അവസരങ്ങളില്‍ സംയമനം പാലിച്ച് അന്വേഷണവുമായി സഹകരിക്കുകയെന്നതാണ് നാം ആദ്യമായി ചെയ്യേണ്ടത്.

വാഹനം തടഞ്ഞു നിര്‍ത്തിയതിനു ശേഷം നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എംഒടി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടേക്കാം. പരിശോധനാ സമയത്ത് നിങ്ങളുടെ കൈവശം പ്രസ്തുത രേഖകളൊന്നുമില്ലെങ്കില്‍ ഒരാഴ്ച വരെ സമയം സാധാരണഗതിയില്‍ നല്‍കാറുണ്ട്. ഈ സമയത്തിനുള്ളില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഇവ ഹാജരാക്കിയാല്‍ മതിയാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിശോധനാ സമയത്ത് നിങ്ങള്‍ മദ്യപിച്ചിരുന്നോ എന്നത് രേഖപ്പെടുത്താനാണ് പൊലീസ് നിങ്ങളെ ബ്രത്ത്‌ലൈസര്‍ ടെസ്റ്റ്‌ന് വിധേയമാക്കുന്നത്. പൊലീസ് ഓഫീസര്‍ക്ക് നിങ്ങള്‍ മദ്യപിച്ചിരുന്നതായി സംശയം തോന്നിയാല്‍ ഡ്രഗ് ടെസ്റ്റ്, ബ്രെത്ത് ടെസ്റ്റ്, ഫിസിക്കല്‍ ടെസ്റ്റ് എന്നിവയ്ക്ക് നിങ്ങളെ വിധേയമാക്കാന്‍ അവകാശമുണ്ട്. ഇത്തരം ടെസ്റ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ നിങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ നിങ്ങളെ അറസ്റ്റ് ചെയ്യാനും പോലീസിന് അധികാരമുണ്ട്. അനുവദനീയമായതിലും കുറവാണ് നിങ്ങള്‍ മദ്യപിച്ചിരിക്കുന്നതെങ്കില്‍ വെറുതെ വിടാനും നിയമം അനുശാസിക്കുന്നു.

റോഡില്‍ വെച്ച് നടക്കുന്ന ആദ്യ ടെസ്റ്റിലും പിന്നീട് സ്‌റ്റേഷനില്‍ വെച്ച് നടക്കുന്ന രണ്ടാമത്തെ ടെസ്റ്റിലും മദ്യപിച്ചുള്ള ഡ്രൈവിംഗ് തെളിഞ്ഞാല്‍ പിഴയോ തടവ് ശിക്ഷയോ അനുഭവിക്കേണ്ടി വരികയും ചെയ്യും. അശ്രദ്ധമായ ഡ്രൈവിംഗ്, വാഹനമോടിക്കുമ്പോള്‍ മോബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, മറ്റൊരു വാഹനത്തിന് ചേര്‍ന്ന് വാഹനമോടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടാല്‍ 200 പൗണ്ട് പിഴയൊടുക്കുകയും ലൈസന്‍സിലേക്ക് പെനാല്‍റ്റി പോയിന്റുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യപ്പെടാം.

മൂന്ന് വര്‍ഷത്തിനിടയ്ക്ക് 12 പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചാല്‍ ലൈസന്‍സ് അസാധുവാക്കപ്പെടുന്നതാണ്. ഇതൊന്നുമല്ലാതെ ഡ്രൈവിംഗ് പരിശീലനം നല്‍കുക, മുന്നറിയിപ്പ് മാത്രം നല്‍കി വെറുതെ വിടുക തുടങ്ങിയ നടപടി ക്രമങ്ങളും പൊലീസിന് സ്വീകരിക്കാം.