ജോർജ് സാമുവേൽ

ചൈനയിൽ ഉദ്ഭവിച്ച കൊറോണ വിഭാഗത്തിൽ പെടുന്ന വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു കഴിഞ്ഞു. ഭീതിയോടെയാണ് എല്ലാവരും കഴിയുന്നത്. എന്നാൽ ഇതിനായുള്ള മുൻകരുതലുകൾ സ്വീകരിക്കണമെങ്കിൽ എന്താണ് ഈ വൈറസ് എന്നും എങ്ങനെ പകരുന്നുവെന്നും നാം അറിഞ്ഞിരിക്കേണം. വളരെ പെട്ടന്ന് പകരുന്നതും സ്വന്തമായി നിലനില്പില്ലാത്തതുമായ വൈറസ് ആണ് കൊറോണ. തുടക്കത്തിൽ മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നു കയറിയതിനു ശേഷം ജനിതക സംവിധാനത്തെ പൂർണ്ണമായി കീഴ്പ്പെടുത്തുകയും പിന്നീട് സ്വന്തമായി ജീനുകൾ നിർമിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. സാധാരണയായി മൃഗങ്ങളിൽ കാണാറുള്ള വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഏറെയാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കുമാണ് പകരുന്നത്.നൊവെൽ കൊറോണ വൈറസ് എന്നാണ് ഇതിനു പേര് നൽകിയിരിക്കുന്നത്.
2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ നഗരത്തിലാണ് കൊറോണ വിഭാഗത്തിലുള്ള വൈറസിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. 14 ലധികം രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചു കഴിഞ്ഞു. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തിലാണ് ഈ വൈറസ് ബാധിക്കുന്നത്. രണ്ടു മുതൽ നാലു ദിവസം വരെ നീളുന്ന പനി, ചുമ, ശ്വാസ തടസ്സം, തലവേദന എന്നിവയാണ് പ്രാഥമിക രോഗ ലക്ഷണങ്ങൾ.വൈറസ് ബാധിച്ചു കഴിഞ്ഞാൽ ജലദോഷം സുഖപ്പെടുത്താൻ കഴിയില്ല എന്നത് പ്രധാനമാണ്.

സാർസ് മെർസ് എന്ന ഗുരുതര രോഗാവസ്ഥകൾക്കു ഇത് കാരണമാകുകയും ചെയ്യുന്നു. വൈറസുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മിഡിൽ ഈസ്ററ് റെസ്പറേറ്ററി സിൻഡ്രോം എന്ന് പേരുള്ള മെർസ്. കൂട്ടത്തിൽ ഏറ്റവും തീവ്രമായതും ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഈ വൈറസാണ്. 2012ൽ മിഡിൽ ഈസ്റ്റിലാണ് ആദ്യമായി ഇത് സ്ഥിരീകരിക്കുന്നത്. മറ്റൊന്ന് സിവിയർ അക്യൂട്ട് റെസ്പറേറ്ററി സിൻഡ്രോം എന്ന പേരിൽ അറിയപ്പെടുന്ന സാർസും മെർസിന്റെ അൽപ്പം മാത്രം കുറഞ്ഞ തീവ്രതയിൽ കാണപ്പെടുന്നു.ശ്വാസ കോശ രോഗങ്ങൾക്കൊപ്പം വൃക്ക സ്തംഭനവും ഉണ്ടാക്കുന്നു. ഇത് ആദ്യമായി സ്ഥിരീകരിച്ചത് ദക്ഷിണ ചൈനയിലാണ്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് പുതിയ തരം വൈറസ് ആണ്. അതും ചൈനയിലെ വുഹാൻ നഗരത്തിൽ.ആദ്യമായിട്ടാണ് ഇത് മനുഷ്യ ശരീരത്തിൽ കണ്ടു പിടിക്കുന്നത്. അസുഖമുള്ളവരുടെ സ്രവങ്ങളിലൂടെയും സ്പർശനത്തിലൂടെയും വിസർജ്യങ്ങളിലൂടെയുമാണ് ഇത് പകരുന്നത്. അതുകൊണ്ട് തന്നെ ഭയത്തോടെ കാണാതെ ജാഗ്രതയോടെ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയാണ് വേണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുൻകരുതലുകൾ
—————————–
1.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുക
2.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
3.കൈ കാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
4.രോഗ ലക്ഷണം കണ്ടെത്തിയ ആളുമായുള്ള സമ്പർക്കം ഒഴിവാക്കുക
5.മാംസ മത്സ്യാഹാരങ്ങൾ നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക
6.നന്നായി വെള്ളം കുടിക്കുക
7.രോഗലക്ഷണം ഉണ്ടാകുന്നവർ അടിയന്തിരമായി ചികിത്സ തേടുക