ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പണം ചിലവഴിക്കാനുള്ള എളുപ്പമാർഗമാണ് ക്രെഡിറ്റ് കാർഡുകൾ. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ അമിതമായി നിയന്ത്രണമില്ലാതെ പണം നഷ്ടമാവുകയും ചെയ്യും. നിങ്ങളുടെ കാർഡ് ഉപയോഗിച്ച് തെറ്റായ കാര്യങ്ങൾക്കായി പണമടയ്ക്കുന്നത് ഒരുപക്ഷെ ക്രെഡിറ്റ്‌ സ്കോറിനെയും ബാധിച്ചേക്കാം. ഗാർഹിക അവശ്യസാധനങ്ങൾ, ഭക്ഷണം, ഇന്ധനം, യാത്രാ ബില്ലുകൾ, ഊർജ്ജ ബില്ലുകൾ എന്നിവയെല്ലാം വർധിക്കുകയാണ് നിലവിൽ. എന്നാൽ പലപ്പോഴും സാമ്പത്തികമായ ഞെരുക്കം കാരണം, പലരും ബില്ലുകൾ അടയ്ക്കാൻ തയാറാകാറില്ല. അതുപോലെ തന്നെ ക്രെഡിറ്റിൽ നിന്ന് അടയ്ക്കാനും ശ്രമിച്ചേക്കാം. എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കുന്നത് നല്ലത് അല്ലെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

ക്രെഡിറ്റ്‌ എടുത്താൽ തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്ന ഒരു സാഹചര്യമാണെങ്കിൽ പിന്നീട് വായ്പ എടുക്കുന്നതിനെ വരെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. ഈ വിഷയത്തിൽ,ക്രെഡിറ്റ് ഏജൻസിയായ എക്സ്പീരിയനിലെ വിദഗ്ധർ പറയുന്നത് ഇവയൊക്കെയാണ്..

1. ദൈന്യംദിന ചിലവുകൾക്ക് ഒരു കാരണവശാലും ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കരുത്

ദിനം തോറുമുള്ള ആവശ്യങ്ങൾക്ക് ക്രെഡിറ്റ്‌ എടുക്കുന്നത് തന്നെ ബുദ്ധിശൂന്യമാണ്. മാസം ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചു മാത്രമേ പണം ചെലവാക്കാവൂ. ‘പിന്നീട് അത് അടച്ചു തീർക്കാൻ കഴിയാതെ വരുമ്പോൾ, നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ അത് സാരമായി ബാധിക്കും’- കൺസ്യൂമർ അഫയേഴ്‌സ് മേധാവി ജെയിംസ് ജോൺസ് പറഞ്ഞു.

2. ഗാർഹിക ബില്ലുകൾ

എനർജി അല്ലെങ്കിൽ വാട്ടർ ബില്ലുകൾ പോലുള്ള പ്രതിമാസ അല്ലെങ്കിൽ വാർഷിക പെയ്‌മെന്റുകൾക്കായി ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇല്ലാത്തപക്ഷം പലവിധ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും.

3.മോർട്ട്ഗേജ്

മോർട്ട്ഗേജ് തിരിച്ചടവ്, വാടക എന്നിവയ്ക്കും ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കരുത്. ഇത് വലിയ കടക്കെണിയിലേക്ക് നയിക്കുന്നു. ഓരോ തവണ അടയ്ക്കാൻ കടം എടുക്കുമ്പോൾ, മൊത്തമുള്ള ലോൺ തുക വർധിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

4. നികുതി

നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്ന ആളാണെങ്കിൽ, ഒരു കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് മുഖേനയും നികുതി അടയ്ക്കരുത്.

5. എടിഎം പിൻവലിക്കലുകൾ

അടിയന്തിര സാഹചര്യങ്ങളിൽ ആണെങ്കിൽ പോലും ക്രെഡിറ്റ്‌ കാർഡിലൂടെ പണം പിൻവലിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. നിശ്ചിത നികുതി അടിസ്ഥാനപ്പെടുത്തിയാണ് പണം ലഭിക്കുന്നത്. ഇതുപോലുള്ള പണം പിൻവലിക്കലുകൾ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ ഫ്ലാഗ് ചെയ്യും. തുടർന്ന് ക്രെഡിറ്റ്‌ എടുക്കുന്നതിന് ഒരു പക്ഷെ ഇതൊരു തടസമായി മാറിയേക്കാം.

6. വിദേശ കറൻസികളുടെ ഉപയോഗം

വിദേശയാത്രയ്ക്കോ മറ്റ് ആവശ്യങ്ങൾക്കോ ആയി വിദേശ കറൻസികൾ ഉപയോഗിക്കുമ്പോൾ ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഹൈ റിസ്ക് അക്കൗണ്ട് ആയി നിങ്ങളുടെ ക്രെഡിറ്റ്‌ കാർഡിനെ ഇത് മാറ്റുന്നു.


ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കാവുന്ന സാഹചര്യങ്ങൾ

1. £100 നു മുകളിലുള്ള ഷോപ്പിംഗ്.

2. പുറത്ത് പോകുമ്പോൾ ഭക്ഷണം കഴിക്കുക, അങ്ങനെയുള്ള ചെറിയ ചിലവുകൾക്ക്.

3. വിദേശ കറൻസി ഒഴികെയുള്ള ഇടപാടുകൾക്കും ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കാം.