ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ധനികരുടെ പട്ടിക പുറത്ത്. 2025 ഇലെ രാജ്യത്തെ സമ്പന്നരുടെ പട്ടിക പുറത്തിറങ്ങുമ്പോൾ, പട്ടികയിൽ ആദ്യ സ്‌ഥാനങ്ങളിൽ ഉള്ളത് ലോകത്തിലെതന്നെ ഉയർന്ന ലാഭമുണ്ടാക്കുന്ന ബിസിനസുകളുടെ ഉടമകളാണ്. നിക്ഷേപവും ബാങ്കിംഗും യുകെയിലെ ശതകോടീശ്വരൻമാരുടെ സമ്പത്തിൻ്റെ ഒരു പൊതു സ്രോതസ്സാണ്. എന്നാൽ പട്ടികയിലെ അതിസമ്പന്നരുടെ സമ്പത്ത് അതിശയകരമാംവിധം വൈവിധ്യമാർന്ന ഉറവിടങ്ങളിൽ നിന്നാണ്. നിർമ്മാണ സാമഗ്രികൾ, കെമിക്കൽ നിർമ്മാണം, ചൂതാട്ടം തുടങ്ങിയ മേഖലകളിൽ ഉള്ളവർ ലിസ്റ്റിലെ ആദ്യ പത്തിൽ ഉണ്ട്.
എല്ലാ വർഷവും, ദി സൺഡേ ടൈംസ്, ഫോർബ്സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ യുകെയിലെ ഏറ്റവും ധനികരായ ആളുകളുടെ സമ്പത്ത് പുനർമൂല്യനിർണയം നടത്തും. ഇത്തരത്തിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ 2024 ലെ ഏറ്റവും ധനികനായ വ്യക്തി ഹെഡ്ജ് ഫണ്ട് മാനേജർ മൈക്കൽ പ്ലാറ്റ് ആയിരുന്നു. 2023-ലെ തൻെറ പത്താം സ്ഥാനത്ത് നിന്നായിരുന്നു അദ്ദേഹത്തിൻെറ ഈ കുതിച്ച് ചാട്ടം. മാഞ്ചസ്റ്റർ യുണൈറ്റഡ് – ഉടമ ജിം റാറ്റ്ക്ലിഫിനാണ് പട്ടികയിൽ രണ്ടാം സ്‌ഥാനത്ത്. ജെയിംസ് ഡൈസൺ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും യുകെയിലെ ഏറ്റവും ധനികരായ ആളുകൾ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇല്ല. യുകെയിലെ ഏറ്റവും ധനികനായ മൈക്കൽ പ്ലാറ്റ് അന്താരാഷ്ട്ര തലത്തിൽ 104-ാം സ്ഥാനത്താണ് ഉള്ളത്. അന്താരാഷ്ട്ര തലത്തിൽ ആദ്യ മൂന്ന് സ്‌ഥാനത്തിൽ അമേരിക്കകാരായ എലോൺ മസ്‌ക് (195 ബില്യൺ ഡോളർ), ജെഫ് ബെസോസ് (194 ബില്യൺ ഡോളർ), മാർക്ക് സക്കർബർഗ് (177 ബില്യൺ ഡോളർ) എന്നിവരാണ് ഉള്ളത്.
പട്ടികയിൽ ഒന്നാം സ്‌ഥാനത്തുള്ള മൈക്കൽ പ്ലാറ്റിൻെറ ആസ്തി £14.29 ബില്യനാണ്. 13.1 ബില്യൺ പൗണ്ടിൻ്റെ ആസ്തിയുള്ള ജെയിംസ് റാറ്റ്ക്ലിഫാണ് രണ്ടാം സ്ഥാനത്ത്. ഒരു കെമിക്കൽ എഞ്ചിനീയറും ബിസിനസുകാരനുമായ റാറ്റ്ക്ലിഫ് INEOS കെമിക്കൽസ് ഗ്രൂപ്പിൻ്റെ ചെയർമാനും സിഇഒയുമാണ്. വാക്വം ക്ലീനറുകളിലൂടെയും ഹെയർ ഡ്രയറുകളിലൂടെയും വിപ്ലവം സൃഷ്ടിച്ച ജെയിംസ് ഡൈസൻ്റെ ആസ്തി £10.8 ബില്യൺ ആണ്.
Leave a Reply