കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധയിടങ്ങളിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികൾ വലിയ തോതിൽ പാലായനം ചെയ്യുകയാണ്. ഡൽഹി മുംബൈ തുടങ്ങി രാജ്യത്തെ വൻകിട നഗരങ്ങളിൽ നിന്ന് ആയിരങ്ങളാണ് ഇത്തരത്തിൽ കാൽനടയായി നൂറൂകണക്കിന് കിലോ മീറ്റർ അപ്പുറത്തുള്ള തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയത്.

എന്നാൽ, ഇത്തരത്തിൽ മടങ്ങുന്നവർ‌ക്ക് മേൽ സുരക്ഷാ മുൻകരുതൽ എന്നപേരിൽ അണുനാശിന് തളിക്കുകയാണ് ഉത്തരേന്ത്യയിലെ ഒരു കേന്ദ്രത്തിൽ. ആളുകളെ കൂട്ടമായി ഇരുത്തി യന്ത്ര സഹായത്തോടെ ഇവർക്ക് മേൽ അണുനാശിനി തളിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഉത്തർ പ്രദേശിലെ ബെറയ്‌ലിയിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് സൂചന.

മാസ്ക് പോലും ധരിക്കാത്ത ഇത്തരം തൊഴിലാളികൾക്ക് മേൽ അണുനാശിനി തളിക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും നവ മാധ്യങ്ങളിലും ഉയരുന്നത്. എയർപ്പോർട്ടുകളിലും, ക്വാറന്റെയ്ൻ കേന്ദ്രങ്ങളിലും ചെയ്യാത്ത കാര്യങ്ങളാണ് സാധാരണ തൊഴിലാളികൾക്ക് എതിരെ ചെയ്യുന്നത് എന്നാണ് ഇതിനെതിരെ ഉയരുന്ന വിമർശനം.

ഇത്തരത്തിൽ മടങ്ങുന്നവരുടെ ദുരിതം കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ വലിയ വാർത്താകളാക്കിയിരുന്നു. പിന്നാലെ ഡൽ‌ഹി ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ഇവർക്ക് ബസ്സുകൾ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ കോറോണ ഭീതിയുടെ പശ്ചാത്തലം നിലനിൽക്കെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇവരുടെ യാത്ര തടണമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ