മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വരഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച സുരഭി ലക്ഷ്മിയാണ് ഇപ്പോള്‍ എവിടെയും വാര്‍ത്തകളിലെ താരം. അവര്‍ വിവാഹിതയാണോ അതോ വേര്‍പിരിഞ്ഞോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
അടുത്തിടെ മംഗളത്തിന് നല്കിയ അഭിമുഖത്തിലും ഭര്‍ത്താവിനെ കുറിച്ച് പറയാന് സുരഭി തയ്യാറായില്ല. വീട്ടില് അമ്മയും അമ്മൂമ്മയും സഹോദരങ്ങളും മാത്രമേ ഉള്ളൂ എന്നായിരുന്നു നടിയുടെ പ്രതികരണം.
2014 ഒക്ടോബര്10 ന് ഗുരുവായൂര് അമ്പലനടയില് വച്ചായിരുന്നു അന്ന് പാത്തുവായി അറിയപ്പെട്ട സുരഭി ലക്ഷ്മിയുടെ വിവാഹം. വിപിനുമായുള്ള വിവാഹം വളരെ ലളിതമായിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില് പങ്കെടുത്തത്. വിവാഹ ശേഷം കൂട്ടുകാർക്കു വേണ്ടി സത്കാരവും നടത്തിയിരുന്നു.വിവാഹം നടന്ന കാര്യം സുരഭി എന്തിനാണ് മറച്ചുവയ്ക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. സുരഭി അതിനുത്തരം നല്കുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്
Leave a Reply