ഭർത്താവിന് വേലക്കാരിയുമായി അവിഹിതമെന്ന് സംശയം, സഹോദരനെക്കൊണ്ട് വേലക്കാരിയെ ക്രൂരമായി പീഡിപ്പിച്ച് ഭാര്യ. ഒഡീഷയിലാണ് വീട്ടുജോലിക്കാരിയായ നാൽപതുകാരി വിധവയെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. ഇവരെ മകളുടെ വീട്ടിൽ നിന്നുമാണ് തട്ടിക്കൊണ്ടുപോയത്. ഇവരോടൊപ്പം മകളുടെ ഭർത്താവിനെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയി.
വിജനമായ സ്ഥലത്ത് എത്തിയ ശേഷം മരുമകനെ ബോധം കെടുന്നത് വരെ തല്ലി അവശനാക്കി. അതിനുശേഷം അമ്മയെ സംഘം കൂട്ടമായി പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ സ്വകാര്യഭാഗങ്ങളിൽ മൂർച്ചയുള്ള ആയുധങ്ങൾകൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു.
ക്രൂരമായ പീഡനത്തിന് സാക്ഷിയാകാൻ മുഴുവൻ സമയവും കൊട്ടേഷന്‍ നല്‍കിയ സ്ത്രീയുമുണ്ടായിരുന്നു. അനിയനേയും സുഹൃത്തുക്കളേയും കൂട്ടിയാണ് വീട്ടമ്മ എത്തിയത്.
വീട്ടിൽ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോള്‍ അവിടെ ഉണ്ടായിരുന്ന മകളെ വെറുതെ വിട്ടിരുന്നു. ഈ യുവതിയുടെ പരാതിയിൽ നടന്ന തെരച്ചിലിലാണ് അമ്മയേയും ഭർത്താവിനേയും അവശനിലയിൽ കണ്ടെത്തിയത്. വൈദ്യ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ആറു പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
Leave a Reply