അയർക്കുന്നം അമയന്നൂർ രാജേഷ് (43) ഇളയ മകൻ രൂപേഷ് (11) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യ ഒളിച്ചോടിയതിൽ മനംനൊന്താണ് ആത്മഹത്യ എന്ന് നാട്ടുകാർ പറഞ്ഞു. വിഷം ഉള്ളിൽ ചെന്നാണ് മരണം. മൂന്ന് മാസം മുൻപാണ് രാജേഷിന്റെ ഭാര്യ അയൽവാസിയും സുഹൃത്തുമായ യുവാവിനൊപ്പം ഒളിച്ചോടിയതു. മേസ്തരി പണിക്കാരനായ രാജേഷിനൊപ്പം ജോലിചെയ്തിരുന്ന യുവാവ് വീട്ടിൽ സ്ഥിരം സന്നർശകൻ ആയിരുന്നു. ആ അടുപ്പമാണ് അവരെ തമ്മിൽ ബന്ധിപ്പിച്ചാണ്.

ഭാര്യ ഒളിച്ചോടിയ ശേഷം മനോവിഷമത്തിലായ രാജേഷ് ജോലിക്കു പോകുന്നില്ലായിരുന്നു. ഇളയ മകനോട് വളരെ വാത്സല്യത്തോടെ കരുതിയിരുന്ന പിതാവ് അന്നേ ദിവസം മകനെ സ്കൂളിൽ നിന്നും എടുത്തുകൊണ്ടു വരികയായിരുന്നു. മരണത്തെ തുടർന്ന് നാട്ടുകാർ ഒളിച്ചോടിയ യുവതിയെ വിളിച്ചു ചിത്തപറഞ്ഞതും മൃതദേഹം കാണാൻ സമ്മതിച്ചില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒളിച്ചോടിയ ഭാര്യ തിരിച്ചു വരും എന്ന് കരുതിയാണ് രാജേഷ് ഇരുന്നത്. തിരിച്ചു വന്നാലും അവളെ ഞാൻ സീകരിക്കും എന്ന് നാട്ടുകാരിൽ ചിലരോട് രാജേഷ് പറഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ മൂത്ത മകനെ ഒഴിവാക്കിയാണ് ഇളയ മകനൊപ്പം രാജേഷ് ആത്മഹത്യാ ചെയ്‌തത്‌. മുൻകൂട്ടി ആത്മഹത്യാ പ്ലാൻ ചെയ്ത രാജേഷ് മൂത്ത മകനെ ഒരുകാരണവുമില്ല വഴക്കു പിടിച്ചു തന്ത്രപൂർവം വീട്ടിൽ നിന്നും ഒഴിവാക്കി. കുട്ടിയെ വീട്ടിൽ കയറ്റാതെ കതകടച്ച രാജേഷ് പാലിൽ വിഷം കലക്കി മകന് നൽകിയ ശേഷം സ്വയം കുടിക്കുകയായിരുന്നു എന്ന് കരുതുന്നു. 10 മണിക്ക് ശേഷമാണ് മരണം സംഭവിച്ചത്.

വീടിന്റെ ടെറസിൽ കിടന്നുറങ്ങിയ മൂത്തകുട്ടി രാവിലെ ഉണർന്നു വാതിലിൽ തട്ടിവിളിച്ചിട്ടു തുറക്കാത്തതിനെ തുടർന്ന്. നാട്ടുകാർക്കൊപ്പം വാതിൽ ചവിട്ടിത്തുറന്നു നോക്കിയപ്പോൾ ആണ് മരണവിവരം അറിയുന്നത്