ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി സ്വദേശി സെന്തിലിന്റെ ഭാര്യ ജ്ഞാനഭാഗ്യയാണ് ജീവനൊടുക്കിയത്. 33 വയസായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെയാണ് ജ്ഞാനഭാഗ്യ ജീവനൊടുക്കിയത്. ഭർത്താവിന്റെ സംശയരോഗവും മാനസിക പീഡനവുമാണ് ആതമഹത്യയ്ക്ക് പിന്നിലെന്ന് പലീസ് പറഞ്ഞു.
സിങ്കപ്പൂരിൽ ജോലിചെയ്യുന്ന സെന്തിലിന് ജ്ഞാനഭാഗ്യയെ സംശയമായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കിടുന്നതും പതിവായിരുന്നു. കഴിഞ്ഞദിവസം രാത്രി രണ്ട് കുട്ടികളെയും ഉറക്കി കിടത്തിയ ശേഷം ജ്ഞാനഭാഗ്യ പതിവുപോലെ സിങ്കപ്പൂരിലുള്ള ഭർത്താവിനെ വീഡിയോകോൾ ചെയ്തു. എന്നാൽ കോൾ ചെയ്യുന്നതിനിടെ ഭാര്യയ്ക്കൊപ്പം ആരോ ഉണ്ടെന്ന് സെന്തിൽ ആരോപിച്ചു.
തുടർന്ന് ഇരുവരും തമ്മിൽ വഴക്കിടുകയും പിന്നാലെ ജ്ഞാനഭാഗ്യ ജീവനൊടുക്കുകയായിരുന്നു. ഭാര്യ ആത്മഹത്യ ചെയ്യുന്ന ദൃശ്യം വീഡിയോകോളിൽ കണ്ട സെന്തിൽ വിവരം ബന്ധുക്കളെ ഫോണിൽ വിളിച്ചറിയിച്ചു. എന്നാൽ വീട്ടുകാർ വാതിൽ തകർത്ത് മുറിയിൽ പ്രവേശിച്ചപ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു.
Leave a Reply