ഭാര്യയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച നവവരനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്ന പരാതിയും യുവതി ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ നല്‍കിയിട്ടുണ്ട്.  സിന്തീ നിവാസിയാണ് യുവതി. താന്‍ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഭര്‍ത്താവ് ശാരീരിക പീഡനത്തിനിരയാക്കുകയാണെന്ന് യുവതി കോടതിയില്‍ പറഞ്ഞു. യുവതി ബലാത്സംഗത്തിനും ഭര്‍ത്താവിനെതിരെ പരാതി നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്വകാര്യ ബാങ്കിലെ സീനിയര്‍ ഉദ്യോഗസ്ഥനാണ് യുവാവ് എന്നാണ് വിവാഹത്തിനു മുമ്പ് യുവതിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഭര്‍തൃ വീട്ടില്‍ എത്തിയപ്പോഴാണ് യുവാവിന്റെ യഥാര്‍ത്ഥ ജോലി യുവതി അറിയുന്നത്. താന്‍ ചതിക്കപ്പെട്ടുവെന്നും യുവതി മനസിലാക്കി. ഒരു സ്വകാര്യ കമ്പനിയില്‍ ജൂനിയറായി ജോലി നോക്കുകയാണ് ഭര്‍ത്താവെന്ന് യുവതി മനസിലാക്കി.   വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ള ജോലിയും യുവാവ് നിര്‍ത്തി. പിന്നീട് ഇയാള്‍ തന്നെ നിര്‍ബന്ധിച്ച് ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നെ ഉപദ്രവിച്ചുവത്രേ. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചതും യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതും.