ലിവർപൂൾ: ലിവർപൂൾ ഫാസകലിയിൽ താമസിക്കുന്ന ജോസ് താണിപ്പാറയുടെ ഭാര്യ കൊച്ചുറാണി (54) നിര്യതയായി. ഇന്ന് രാവിലെ 8.20 ന് ആണ് മരണം സംഭവിച്ചത്. 2003 ലിവർപൂളിൽ എത്തിയ ആദ്യകാല മലയാളികളിൽ ഒരാളാണ് കൊച്ചുറാണി. കൊച്ചു റാണി കോട്ടയം പേരുതുരുത്ത്, തുമ്പുങ്കൽ പരേതനായ സെബാസ്റ്റിൻറെ  മകൾ ആണ്. കുറച്ചു മാസങ്ങളായി ചികിത്സയിലിരിക്കുകയായിരുന്നു കൊച്ചുറാണി.

മെഡിസിന് പഠിക്കുന്ന രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. ഇന്റേണൽ ഓർഗൻ ഡാമേജ് ആണ് മരണകാരണം എന്നാണ് അറിയുവാൻ കഴിയുന്നത്. ആത്മാവിനു വേണ്ട കൂദാശകൾ എല്ലാം സ്വീകരിച്ചുകൊണ്ടാണ് നേഴ്‌സായ കൊച്ചുറാണി വേർപിരിഞ്ഞത് എന്നാണ് ഇടവക വികാരിയായ ഫാദർ ജിനോ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാളം യുകെയുടെ ആദരാഞ്ജലികൾ