ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഏറെ നാളുകളായി യുകെയിലും ഇന്ത്യയിലും നയതന്ത്ര തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകാനുള്ള ചർച്ചകൾ മുന്നേറി കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ യൂണിയനിൽനിന്ന് പിരിഞ്ഞശേഷം ബദൽ വിപണികൾ തേടുന്ന ബ്രിട്ടൻ ഏറെ പ്രതീക്ഷയോടെ കാണുന്ന സ്വതന്ത്രവ്യാപാര കരാറിനായുള്ള ചർച്ചകൾ രണ്ടുവർഷത്തിലധികമായി നടക്കുന്നുണ്ട്. ബ്രിട്ടനിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനു പകരം ഇന്ത്യൻ പൗരർക്ക് കൂടുതൽ വിസ ലഭ്യമാക്കാനുള്ള ശ്രമങ്ങളും ചർച്ചകളിൽ ഉയർന്നു വരുന്നുണ്ട്.
നയതന്ത്ര തലത്തിലുള്ള ചർച്ചകൾ ഒരു വശത്ത് പുരോഗമിക്കുമ്പോൾ ദീർഘനാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചില വിവാദ വിഷയങ്ങളും ഉയർന്നു വരുന്നുണ്ട്. ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്ന കോഹിനൂർ രത്നത്തിന്റെ കൈമാറ്റം ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യ സന്ദർശിക്കുന്ന യുകെ സാംസ്കാരിക, മാധ്യമ, കായിക സെക്രട്ടറി ലിസ നന്ദി ആണ് ഏറ്റവും ഒടുവിലായി ഈ വിഷയത്തിൽ പ്രതികരിച്ചത്. പൗരാണിക പ്രാധാന്യമുള്ള സാംസ്കാരിക കാലാവസ്തുക്കളുടെ കൈമാറ്റം സംബന്ധിച്ച് യുകെയും ഇന്ത്യയും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അവർ പറഞ്ഞു.108 കാരറ്റ് കോഹിനൂർ രത്നം 1849-ൽ മഹാരാജ ദുലീപ് സിംഗ് വിക്ടോറിയ രാജ്ഞിക്ക് ഇത് സമ്മാനമായി നൽകി. 1937-മുതൽ തന്റെ കിരീടത്തിൽ രാജ്ഞി ഈ രത്നം ധരിച്ചിരുന്നു. സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുമ്പോൾ കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരികെ ലഭിക്കുമോ? മറുപടിയുമായി ബ്രിട്ടീഷ് മന്ത്രി.
ഇന്ത്യയിലേക്കുള്ള യുകെയുടെ പ്രതിനിധി സംഘത്തെ നയിക്കുന്ന ലിസ നന്ദി ന്യൂഡൽഹിയിൽ ഇന്ത്യൻ സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി ഒരു പ്രധാന സാംസ്കാരിക സഹകരണ കരാറിൽ ഒപ്പുവച്ചതാണ് ഈ വിഷയം വീണ്ടും ചർച്ചയാകാൻ കാരണമായത്.
യുകെയും ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നത് ഇരു രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴിതെളിക്കും. ട്രംപ് ഉയർത്തിയ താരിഫ് വിപണിയെ മറികടക്കാൻ പുതിയ കരാർ നിലവിൽ വരുന്നത് യുകെയെ സഹായിക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഓരോ വർഷവും ഇന്ത്യക്കാർക്കായി സ്കിൽഡ് വിസ നടപടിക്രമങ്ങൾ ഇളവു വരുന്നത് കൂടുതൽ ഇന്ത്യക്കാർക്ക് യുകെയിൽ തൊഴിൽ അവസരങ്ങൾ ലഭിക്കാൻ സഹായിക്കും. ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നത് എത്ര ഇന്ത്യൻ തൊഴിലാളികൾക്ക് പ്രയോജനപ്രദമാകുമെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. നിലവിൽ ഒരു കണക്ക് പുറത്തുവിടാൻ സാധിക്കില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വിശദമാക്കിയത്.
Leave a Reply