പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലെ ലോക്സഭ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് സൂചന. വാരണാസിക്ക് പുറമേ രണ്ടാമതൊരു മണ്ഡലത്തിൽ നിന്ന് മോദി മൽസരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ബംഗളൂരു സൗത്തിൽ നിന്നായിരിക്കും മോദി മൽസരിക്കുക.
കർണാടകയിലെ 28ൽ 23 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബംഗളൂരു സൗത്തിൽ സ്ഥാനാർഥിയാരെന്ന് വ്യക്തമാക്കിയിരുന്നില്ല. 1991 മുതൽ ബി.ജെ.പി വിജയിക്കുന്ന മണ്ഡലമാണ് ബാംഗ്ലൂർ സൗത്ത്.
അന്തരിച്ച കേന്ദ്രമന്ത്രി അനന്ദ്കുമാറിൻെറ മണ്ഡലമാണിത്. അനന്ത് കുമാറിൻെറ ഭാര്യ തേജസ്വിനി മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാൽ മോദി വരികയാണെങ്കിലും തേജസ്വനി പിൻമാറുമെന്നാണ് റിപ്പോർട്ട്.
Leave a Reply