ന്യൂസ് ഡെസ്ക്, മലയാളം യുകെ

30 വർഷങ്ങൾക്കു മുമ്പ് സ്വകാര്യവൽക്കരണത്തിനു ശേഷം ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജലവിതരണ വ്യവസായം സമൂലമായ മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. വാട്ടർ കമ്പനികളെ കുറിച്ചുള്ള അവലോകനം ഈ മേഖലയിലെ ഏറ്റവും വലിയ പരിഷ്കാരങ്ങൾ ആണ് നിർദ്ദേശിച്ചിരിക്കുന്നത്. സർ ജോൺ കൻലിഫിൻ്റെ നേതൃത്വത്തിൽ നടന്ന അവലോകനം പ്രധാനമായും 88 ശുപാർശകളാണ് നൽകിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


നിലവിലെ റെഗുലേറ്റർ ഓഫ്‌വാട്ട് നിർത്തലാക്കുന്നത് മുതൽ ശക്തമായ പരിസ്ഥിതി നിയന്ത്രണം അവതരിപ്പിക്കുന്നത് വരെ ഉൾപ്പെടുന്നതാണ് നിർദ്ദേശങ്ങൾ . പൈപ്പുകൾ ചോർന്നൊലിക്കുന്നതിനും മലിനജല ചോർച്ചയ്ക്കും വ്യവസായത്തിനെതിരെ വ്യാപകമായ വിമർശനം നിലനിൽക്കുന്ന സമയത്താണ് ഇത് വരുന്നത്. ഈ നിർദ്ദേശങ്ങൾ പൂർണ്ണമായി അംഗീകരിക്കപ്പെട്ടാൽ സ്വാഭാവികമായും ജല കമ്പനികൾ കൂടുതൽ നിക്ഷേപങ്ങൾ നടത്തേണ്ടി വരും. അഞ്ചു വർഷത്തിനുള്ളിൽ ജല കമ്പനികളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ബില്യണിലധികം പൗണ്ട് ചിലവഴിക്കേണ്ടി വരും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സ്വാഭാവികമായും ഉപഭോക്താക്കളുടെ ബില്ലുകൾ കുതിച്ചുയരാൻ ഇത് വഴി വെക്കും. ഓഫ് വാട്ട് ഉപഭോക്താക്കളുടെ ബില്ലുകൾ ഒരു പരിധിയിൽ കൂടുതൽ ഉയരാതിരിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. എന്നാൽ മികച്ച ജല സംവിധാനം വേണമെങ്കിൽ ആരെങ്കിലും അതിന് പണം നൽകണമെന്നാണ് അവലോകന റിപ്പോർട്ടിൽ എടുത്തു പറയുന്ന പ്രധാനപ്പെട്ട കാര്യം.


ഇംഗ്ലണ്ടിൽ വാട്ടർ കമ്പനികൾ മൂലമുണ്ടാകുന്ന മലിനീകരണം ഒരു വർഷത്തിനുള്ളിൽ 60 ശതമാനം വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . പരിസ്ഥിതി ഏജൻസി പുറത്തുവിട്ട കണക്കുകളിലാണ് രാജ്യത്തെ വാട്ടർ കമ്പനികളെ പ്രതിക്കൂട്ടിൽ നിർത്തുന്ന കണക്കുകൾ പുറത്തു വന്നത്. മലിനീകരണത്തിന് തേംസ് വാട്ടർ, സതേൺ വാട്ടർ , യോർക്ക് ഷെയർ വാട്ടർ എന്നീ കമ്പനികളാണ് പ്രധാനമായും പ്രതിക്കൂട്ടിൽ. 2024 ൽ ഇംഗ്ലണ്ടിൽ ആകെ 2801 മലിനീകരണ സംഭവങ്ങൾ ആണ് ഉണ്ടായത്. 2023 -ൽ ഇത് 2174 ആയിരുന്നു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 60 ശതമാനം വർദ്ധനവ് ആണ്. മലിനീകരണത്തിന്റെ കഴിഞ്ഞ വർഷത്തെ തോത് ഇതുവരെയുള്ള കണക്കുകൾ വെച്ച് ഏറ്റവും കൂടുതലാണ്.