രാജേഷ് നടേപ്പിള്ളി

വിൽഷെയർ മലയാളി അസോസിയേഷന്റെ 2023 വർഷത്തെ കായികമേള ഏറെ പ്രൗഢഗംഭീരമായി. സ്വിൻഡൻ, വാൽകോട് മൈതാനത്തു കഴിഞ്ഞ ഞായറാഴ്ച, മെയ് 7ന് നടന്ന കായികമേള ഏറെ വ്യത്യസ്തവും മികച്ച നിലവാരം പുലർത്തുന്നതുമായിരുന്നു. കോവിഡ് മൂലം മുടങ്ങിപ്പോയ കായികമാമാങ്കം നാലുവർഷങ്ങൾക്കുശേഷമാണിപ്പോൾ നടക്കുന്നത്. 69 വ്യക്തിഗത മത്സര ഇനങ്ങളും 4 ഗ്രൂപ്പ് ഐറ്റംസിലുമായി 250 ഓളം മത്സാരാർത്ഥികൾ പങ്കെടുക്കുകയുണ്ടായി.

ഞായറാഴ്ച രാവിലെ 10 മണിക്ക് ഫൂട്ബൊൾ മത്സരത്തോടെ ആരംഭിച്ച കായികമേളയുടെ ഔപചാരിക പൊതുസമ്മേളനവും ഉത്ഘാടനവും 12 മണിക്ക് വിപുലമായ പരിപാടികളോടെ നടക്കുകയുണ്ടായി.

കായികമേള മത്സരാർത്ഥികളുടെ പൊതുസമ്മേളനവും മാർച്ച്പാസ്റ്റും ഏറെ വർണാഭമായി.
വിൽഷെയർ മലയാളി അസോസിയേഷന്റെ 5 ഏരിയയിൽ നിന്നുള്ള മത്സരാർത്ഥികൾ അതാത് ഏരിയ പ്രതിനിധിയുടെ കീഴിൽ അനിനിരന്നു. മാർച്ചു പാസ്റ്റിന്റെ ഏറ്റവും മുന്നിലായി അസോസിയേഷന്റെ പതാകയും ഇരുവശങ്ങളിലായി ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ദേശീയ പതാകകൾ അതിന്റെ പിന്നിലായി പർപ്പിൾ നിറത്തിൽ ഡിവൈസസ്, മഞ്ഞ നിറത്തിൽ നോർത്ത് സ്വിൻഡൻ, പച്ച നിറത്തിൽ വെസ്റ്റ് സ്വിൻഡൻ, ചുവപ്പു നിറത്തിൽ ടൗൺ സെന്റർ ഏറ്റവും ഒടുവിലായി കായിക മത്സരങ്ങൾക്ക് ആഥിത്യമരുളിയ ഈസ്റ്റ് സ്വിൻഡൻ നീല നിറത്തിൽ, ഈ ക്രെമത്തിൽ നടന്ന മാർച്ച്പാസ്റ് വിൽഷെയറിലെ മലയാളികൾക്ക് ഏറെ അഭിമാനകരായിരുന്നു.

കായികമേളയുടെ ഉൽഘാടനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം അസോസിയേഷൻ സ്പോർട്സ് ലീഡ് ശ്രീ ജോർജ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യകരവും സജീവവുമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിച്ച് സന്തോഷവും സമാധാനവും ആരോഗ്യപൂർണവുമായ ഒരു ജീവിത ക്രമത്തിന് രൂപം കൊടുക്കുകയും അങ്ങനെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിനും ആരോഗ്യകരമായ മത്സരത്തിലൂടെ വിജയം കരസ്ഥമാക്കുന്നതോടൊപ്പം ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുവാനുള്ള പ്രവർത്തനത്തിൽ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം എന്ന് സ്വാഗത പ്രസംഗത്തിൽ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് ആഹ്വാനം ചെയ്തു.

വിൽഷെയർ മലയാളി അസോസിയേഷൻ എക്കാലവും സമസ്ത മേഖളകിലും തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന യുകെയിലെ തന്നെ മികച്ച അസ്സോസിയേഷനുകളിൽ ഒന്നാണെന്നും ശരീരവും മനസ്സും ആരോഗ്യകരമായിരിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണെന്നും അതിനാൽ നിത്യ ജീവിതത്തിൽ കായികാഭ്യാസം നമുക്കോരോരുത്തർക്കും അത്യന്താപേക്ഷിതമാണെന്നും അതിനാൽ ഇത്തരം കായികമേളകളിൽ വിജയിക്കുക എന്നതിലുപരി പങ്കെടുക്കുക എന്നതാണെന്ന് അസോസിയേഷൻ പ്രസിഡന്റ് പ്രിൻസ്മോൻ മാത്യു ഉത്ഘാടനപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വിൽഷെയർ മലയാളി ആസോസിയേഷന്റെ അടുത്ത ഒരുവർഷത്തെ പ്രവർത്തനവും വിവിധ കായികമേളയെക്കുറിച്ചും അതിന്റെ പരിശീലനത്തെക്കുറിച്ചും അടുത്തുവരുന്ന യുക്മ റീജിയണൽ കായികമേളയും അതിൽ പങ്കെടുക്കുവാനും യോഗാധ്യക്ഷൻ ജോർജ് കുര്യാക്കോസ് ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മത്സരാർത്ഥികളുടെ രജിസ്ട്രേഷനും റാഫിൾ ടിക്കറ്റ് ഏകോപനവും സമ്മാനദാനവും ട്രെഷറർ സജി മാത്യു നിർവഹിച്ചു. കായികമാമാങ്ക വേദിയിലെ എല്ലാവിധ സജീകരണ ചുമതലയും ജോയിന്റ് ട്രെഷറർ ജെയ്മോൻ ചാക്കോ നിർവഹിക്കുകയുണ്ടായി.

വിവിധ വേദികളിലായി വിവിധ ഇനങ്ങൾ ഒരേ സമയത്തു നടത്തിയതിലൂടെ ഓരോ കമ്മറ്റി അംഗങ്ങളും കൂടാതെ സ്പോർട്സ് കോർഡിനേറ്റർമാരായ ജിൻസ് ജോസഫ്, ജോബി ജോസഫ് എന്നിവരുടെയും കൂട്ടായ പ്രയക്ത്നമാണ് കായികമേള വൻ വിജയമായതിനു പിന്നിൽ പ്രവർത്തിച്ച മുഖ്യ ഘടകം .

കായികമേളയോടനുബന്ധിച്ചു അസോസിയേഷൻ വനിതാ ഫോറത്തിന്റെ ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരുന്നു. വിവിധ സ്റ്റാളുകളിലായി വിവിധയിനം ഭക്ഷണവും സജ്ജമായിരുന്നു.

കായികമേളയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും അസോസിയേഷൻ ഉച്ച ഭക്ഷണം നൽകുകയുണ്ടായി. ഉച്ച ഭക്ഷണം ക്രമീകരിച്ചത് പ്രദീഷ് ജോസെഫിന്റെ നേതൃത്വത്തില് വുമൺ ഫോറത്തിലെ അംഗങ്ങളും ചേർന്നാണ്.

ഏതു തരത്തിലുള്ള മെഡിക്കൽ സാഹചര്യത്തെയും നേരിടാൻ തയ്യാറായി 6 അംഗങ്ങളുള്ള മെഡിക്കൽ ടീം സർവ സജ്ജമായിരുന്നു.

കൂട്ടായ പ്രയത്നത്തിന്റെയും കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ഒത്തൊരുമയുടെയും ഫലമാണ് സ്പോർട്സ് ഡേ യുടെ ഈ വൻ വിജയമെന്നും ഇനിയുള്ള ഓരോ പരിപാടികളും ഏറെ മനോഹരമാക്കുവാൻ അസോസിയേഷനിലെ എല്ലാ അംഗങ്ങളുടെയും നിസ്സീമമായ സഹകരണം ഉണ്ടാകണമെന്നും നന്ദി പ്രസംഗത്തിൽ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ശ്രീ സോണി കാച്ചപ്പിള്ളി അഭിപ്രായപ്പെട്ടു.