പ്രശസ്ത സിനിമാതാരം റിമാ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാന്‍സ് സ്‌കൂള്‍ ആദ്യമായി യുകെയുടെ മണ്ണില്‍ നൃത്തവിസ്മയം ഒരുക്കുന്നു. റീമാ കല്ലിങ്കലിനോടോപ്പം പാടി തകര്‍ക്കാന്‍ പ്രശസ്ത ഗായകനും നടനും യുവജനങ്ങളുടെ ഹരവുമായ സിദ്ധാര്‍ത്ഥ മേനോന്‍, ഇന്ത്യന്‍ ഐഡല്‍ പ്രോഗ്രാമിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന ഗായികയായ ലക്ഷ്മി ജയന്‍, കലാഭവന്‍ മണിയുടെ പിന്തുടര്‍ച്ചക്കാരിയും നാടന്‍ പാട്ടുകളുടെ രാജകുമാരിയുമായ പ്രസീത, നല്ലൊരു വയലിനിസ്റ്റും ഗായകനുമായ മനോജിനോടുമൊപ്പം റിമാ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം സ്‌കൂള്‍ ഓഫ് ഡാന്‍സിലെ പ്രശസ്തരായ നര്‍ത്തകരും നര്‍ത്തകികളും ഈ മെഗാഷോയില്‍ ഒന്നിക്കുന്നു. വിവിധതരം നൃത്തങ്ങളുമായി റീമാ കല്ലിങ്കല്‍ വേദിയില്‍ എത്തുന്നു. യുകെയില്‍ ആദ്യമായാണ് ഇത്തരം ഒരു സംഗീത നൃത്ത സന്ധ്യ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. കണ്ടമ്പററി ഡാന്‍സ് രംഗത്തെ സൗത്തിന്ത്യയിലെ ഏറ്റവും നല്ല നൃത്ത സംഘമാണ് റീമ കല്ലിങ്കല്‍ നയിക്കുന്ന ‘മാമാങ്കം’.ഡിസംബര്‍ 2 നു കൂടിയ വേള്‍ഡ് മലയാളി ഫെഡറേഷന്‍ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ വച്ച് ‘മഴവില്‍ മാമാങ്കം ‘ മെഗാ ഷോയുടെ പോസ്റ്റര്‍ പ്രകാശനം പ്രസിഡന്റ് റെവ. ഡീക്കന്‍ ജോയിസ് നിര്‍വ്വഹിക്കുന്നു. നാഷണല്‍ കോര്‍ഡിനേറ്റര്‍ ശ്രീ ബിജു മാത്യു, വൈസ് പ്രസിഡന്റ് ശ്രീ അബ്രാഹം പൊന്നുംപുരയിടം, സെക്രട്ടറി ഡോ. ബേബി ചെറിയാന്‍, ട്രഷറര്‍ ശ്രീ ആന്റണി മാത്യു എന്നിവര്‍ സമീപം

‘മഴവില്‍ മാമാങ്കം’ എന്ന ടൈറ്റില്‍ പ്രശസ്ത സൗത്ത് ഇന്ത്യന്‍ സിനിമാതാരവും നര്‍ത്തകിയുമായ റിമ കല്ലിങ്കലിലിന്റെ നേതൃത്വത്തിലുള്ള മെഗാഷോ യുകെയില്‍ കവന്‍ട്രിയില്‍ മാര്‍ച്ച് 1 നും , ലണ്ടനിലെ ഇലിഫോര്‍ഡില്‍ മാര്‍ച്ച് 3 നും നടത്തപ്പെടുന്നു. ഈ പ്രവര്‍ത്തന വര്ഷം നടത്തുവാനിരിക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ‘മഴവില്‍ മാമാങ്കം’ മെഗാ ഷോ ഒരുക്കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗത്ത് ഇന്ത്യന്‍ സിനിമാതാരവും നര്‍ത്തകിയുമായ റിമാ കല്ലിങ്കലും മാമാങ്കം ഡാന്‍സ് സ്‌കൂളിലെ നര്‍ത്തകീ നര്‍ത്തകരും, കേള്‍ക്കാന്‍ കൊതിക്കുന്ന സ്വരമാധുര്യവുമായി പ്രശസ്ത ഗായികാ ഗായകരും ഒത്തുചേരുന്ന വര്‍ണ്ണ ശബളമായ സംഗീത നൃത്ത ‘മഴവില്‍ മാമാങ്ക’ത്തിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് റെവ.ഡീക്കന്‍ ജോയിസ് പള്ളിയ്ക്കമ്യാലില്‍ അറിയിച്ചു.