ഭാരതസഭയുടെ, പ്രത്യേകിച്ച് സീറോമലബാര്‍ സഭയുടെ മധ്യസ്ഥരായ വിശുദ്ധ അല്‍ഫോന്‍സാമ്മ, ചാവറയച്ചന്‍, ഏവുപ്രാസ്യമ്മ എന്നിവരുടെ തിരുനാള്‍ മുന്‍വര്‍ഷങ്ങളിലെപ്പോലെ സംയുക്തമായി വെസ്റ്റ് ബൈഫ്‌ലീറ്റ് കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2018 ജൂലൈ 8 ഞായറാഴ്ച ബിഷപ്പ് ഡേവിഡ് ബ്രൗണ്‍ സ്‌കൂളില്‍ (GU21 5RF) വെച്ച് സമുചിതമായി ആഘോഷിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായ ശേഷം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് വോക്കിങ്ങില്‍ ആദ്യമായി നടത്തുന്ന ഔദ്യോഗിക സന്ദര്‍ശനവും ഇടവകയിലെ കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണവും ഈ വര്‍ഷത്തെ തിരുനാളിന്റെ സവിശേഷതകളാണ്.

അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുന്ന ആഘോഷമായ പാട്ടുകുര്‍ബാനയെതുടര്‍ന്നു ലദീഞ്ഞും വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാളില്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്നു വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വോക്കിങ്ങിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. റോയ് മുത്തുമാക്കലും പ്രസുദേന്തിമാരും പള്ളി കമ്മറ്റി അംഗങ്ങളും അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 07986933667, 07963263346, 07939262702

Venue: Bishop David Brown School, Albert drive, Woking, GU21 5RF.