കേരളീയ സമൂഹം പ്രളയക്കെടുതിയുടെ യാതനകള്‍ക്കിടയിലൂടെ കടന്നു പോകുമ്പോള്‍ കേരള ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓണാഘോഷങ്ങള്‍ വേണ്ടയെന്ന തീരുമാനവുമായി വോക്കിംഗ് മലയാളി അസോസിയേഷനും. യുകെയിലെ നിരവധി മലയാളി അസോസിയേഷനുകള്‍ക്കൊപ്പമാണ് വോക്കിംഗ് മലയാളി അസോസിയേഷനും ഇങ്ങനെ ഒരു തീരുമാനമെടുത്തത്. അസോസിയേഷന്‍റെ പത്താം വാര്‍ഷികം കൂടി ആയിരുന്നതിനാല്‍ വിപുലമായ ഓണാഘോഷം നടത്താന്‍ ആയിരുന്നു അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണാഘോഷം ഉപേക്ഷിക്കുകയാണെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് വര്‍ഗീസ് ജോണ്‍ അറിയിക്കുകയായിരുന്നു. അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അയച്ച മെസേജ് താഴെ
പ്രിയ സുഹൃത്തുക്കളെ,
ഈ നൂറ്റാണ്ടിലെ എറ്റവും വലിയ കാലവർഷക്കെടുതിയ്ക്ക് നമ്മുടെ ജന്മ നാട് സാക്ഷിയായി വിഷമിയ്ക്കുമ്പോൾ മലയാളികളായ നമ്മൾ നമുക്ക് ആവും വിധത്തിൽ സഹായഹസ്തം നൽകേണ്ടത് നമ്മുടെ കടമയാണ് നാട്ടിലെ നമ്മുടെ സഹോദരങ്ങൾ എല്ലാം നഷ്ടപ്പെട്ട് ഒരു നേരത്തേ ആഹാരത്തിനായി യാചിക്കുമ്പോൾ നമുക്ക് എങ്ങനെ ഓണം ആഘോഷി യ്ക്കുവാൻ സാധിയ്ക്കും ആയതിനാൽ ഈ വർഷം (2018 സെപ്റ്റബർ 8 തീയതി ശനിയാഴ്ച ) നടത്താൻ തീരുമാനിച്ചിരുന്ന വോകിംഗ് മലയാളി അസേസിയേഷൻ ഓണാഘോഷം വേണ്ടന്നു വയ്ക്കകയും അതിനായി വരുന്ന നമ്മുടെ സംഭാവന അസാസിയേഷൻ സമാഹരിച്ച് നമ്മുടെ നാടിന്റെ ദുരിതാശ്വാസത്തിനായി നല്കുവാൻ അസേസിയേഷൻ തീരുമാനിച്ച വിവരം സ്നേഹ പൂർവം എല്ലാ അംഗങ്ങളെയും അറിയിച്ചു കൊള്ളുന്നു വിശദവിവരങ്ങൾ പിന്നിട് അറിയിക്കുന്നതാണ് എല്ലാവരുടെയും സഹകരണം പ്രതീക്ഷിയ്ക്കുന്നു.
സ്നേഹപൂർവം
സണ്ണി [ പ്രസിഡന്റ് W M A ]
Leave a Reply