ന്യൂസ് ഡെസ്ക്, മലയാളം യുകെ

എസ്സെക്സിലെ ഡൻമോവിന് സമീപമുള്ള ലീഡൻ റോഡിൽ 19 കാരിയായ യുവതി നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി വീടിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതി ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 37 കാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നായയെ പോലീസ് പിടിച്ചെടുത്ത് സ്ഥലത്ത് സുരക്ഷ ഉറപ്പാക്കി. ഈ സംഭവം പ്രാദേശിക സമൂഹത്തെ നടുക്കിയതായി പോലീസ് പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, റെഡ്കാർ പട്ടണത്തിലെ ഡോർമൻസ്റ്റൗണിൽ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ട് ദിവസം മുൻപാണ്. കുഞ്ഞിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയെ തുടർന്ന് വീട്ടിലെത്തിയ പോലീസ് 45 കാരനായ നായയുടെ ഉടമയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവത്തിനിടെ ഒരു നായയെ തെരുവിലും മറ്റൊന്നിനെ വീട്ടിനുള്ളിലും വെടിവെച്ച് കൊന്നതായി അധികൃതർ അറിയിച്ചു.

അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു പേർ നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ 31 കാരിയായ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു . ആക്രമണം നടത്തിയ നായകൾ നിരോധിത വർഗത്തിൽപ്പെട്ടതല്ലെന്ന് പോലീസ് വ്യക്തമാക്കി. തുടർച്ചയായ ഈ രണ്ട് മരണങ്ങൾ യുകെയിൽ നായകളുടെ നിയന്ത്രണവും പൊതുസുരക്ഷയും സംബന്ധിച്ച ആശങ്കകൾ ശക്തമാക്കുന്നുണ്ട്. രണ്ട് സംഭവങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്.