ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : റെബേക്ക ഡൈക്‌സ് കൊല്ലപ്പെട്ടത് ക്രൂര പീഡനത്തിനിരയായെന്ന് അന്വേഷണ റിപ്പോർട്ട്‌. വിദേശത്ത് ജോലി ചെയ്യുന്നതിനിടെ റെബേക്കയെ യൂബർ ഡ്രൈവർ ബലാത്സംഗം ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. 2017ലാണ് സംഭവം. ലണ്ടനിൽ നിന്നുള്ള 30 കാരിയായ റെബേക്ക, സിറിയൻ യുദ്ധത്തിൽ നിന്നുള്ള അഭയാർത്ഥികളെ സഹായിക്കാൻ ലെബനനിലെ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തിരുന്നു. 2017 ഡിസംബറിൽ ബെയ്‌റൂട്ടിലെ ഗെമ്മെയ്‌സെ ജില്ലയിൽ നിന്ന് മടങ്ങിവരവേയാണ് യൂബർ ഡ്രൈവർ താരിഖ് ഹൂഷി റെബേക്കയെ പിടികൂടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്യാബ് ഡ്രൈവർ അവളെ ബലാത്സംഗം ചെയ്തു. ചരട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വഴിയരികിൽ വലിച്ചെറിഞ്ഞു. 2019-ൽ താരിഖിന് വധശിക്ഷ ലഭിച്ചതായി മൈലണ്ടൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ശിക്ഷ ഇളവ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താരിഖ് മുൻപ് പീഡനത്തിനും മോഷണത്തിനും രണ്ട് തവണ അറസ്റ്റിലായിട്ടുണ്ടെന്ന് ഏജൻസി-ഫ്രാൻസ് പ്രസ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച സൗത്ത്‌വാർക്കിലെ ഇന്നർ സൗത്ത് ലണ്ടൻ കൊറോണർ കോടതിയിൽ വെച്ച് അന്വേഷണ റിപ്പോർട്ട്‌ വായിച്ചുകേട്ടു. “ഞങ്ങൾ അനുഭവിച്ച വേദനയിലൂടെ മറ്റൊരു മാതാപിതാക്കളും കടന്നുപോകരുത് എന്നാണ് പ്രാർത്ഥന” – വീഡിയോ ലിങ്കിലൂടെയുള്ള പ്രസംഗത്തിൽ, റെബേക്കയുടെ അമ്മ ജെയ്ൻ ഹോംഗ് ഇപ്രകാരം പറഞ്ഞു.