ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ആർത്തവവിരാമത്തെ തുടർന്ന് മേലുദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് വിവേചനം നേരിട്ട സംഭവത്തിൽ 55 കാരിയായ സ്ത്രീ ക്ലയിം നേടിയെടുത്തു. ‘ശാന്തമാക്കിയിരിക്കൂ..ഹോർമോണുകൾ നിയന്ത്രിക്കുക’ എന്ന പരാമർശത്തെ തുടർന്നാണ് സംഭവം. ഇതേ തുടർന്ന് ടെക് സിഇഒ ജാക്ക് വില്യംസിനെതിരായ പ്രായവിവേചന കേസിൽ ലൂയിസ് മക്‌കേബ് വിജയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡിജിറ്റൽ ലോജിസ്റ്റിക്‌സ് സിഇഒ ജാക്ക് വില്യംസ്, ലൂയിസ് മക്‌കേബിനെ ‘ആർത്തവവിരാമം സംഭവിച്ച സ്ത്രീ’ ആയി കണക്കാക്കുകയും കമ്പനി മീറ്റിംഗിൽ മോശം പരാമർശം നടത്തുകയും ചെയ്തു. തുടർന്നാണ് കേസ് ട്രിബ്യുണലിനു പോയത്. സെലസാറിന്റെ ബോസ് മുതിർന്നവരെ ഐടി ബിസിനസുമായി പരിചയമില്ലാത്തവരായാണ് കണ്ടതെന്ന് കേസിൽ ജഡ്ജി കണ്ടെത്തി.

അന്യായമായ പിരിച്ചുവിടലിനെതിരെ വിജയകരമായി കേസ് നടത്തി നഷ്ടപരിഹാരം നേടിയെടുക്കുകയാണ് മക്‌കേബ്. ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരോടുള്ള പെരുമാറ്റത്തെപറ്റി മക്‌കേബ് ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്നാണ്, കമ്പനി ഡയറക്‌ടർ എന്ന ചുമതലയിൽ നിന്ന് അവളെ പുറത്താക്കിയത്. ഇത് അന്യായമാണെന്ന കാരണത്താൽ കേസിന് പോകുകയായിരുന്നു മക്‌കേബ്.