ഉത്തർപ്രദേശിൽ മാസ്ക് ധരിച്ചില്ലെന്ന കാരണത്താൽ യുവാവിന്റെ കാലിലും കയ്യിലും പൊലീസ് ആണി തറച്ചു കയറ്റിയെന്ന് ആരോപിച്ച് യുവാവിന്റെ അമ്മ പരാതി നൽകി. 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകിയത്. ബറേലിയിൽ നടന്ന സംഭവത്തിന്റെ ചിത്രങ്ങളും ഇവർ പുറത്തുവിട്ടു.

മാസ്ക് ധരിക്കാത്തിനെ തുടർന്ന് വീടിനു പുറത്തുള്ള റോഡ് വക്കിൽ ഇരിക്കുകയായിരുന്ന മകനെ പൊലീസുകാർ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. താൻ അവിടെ അന്വേഷിച്ചെത്തിയപ്പോൾ മകൻ സ്ഥലത്തില്ല. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മറ്റൊരിടത്തു നിന്നും മകനെ കണ്ടെത്തി. കയ്യിലും കാലിലും ആണി തറച്ചു കയറ്റിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പൊലീസുകാർക്കെതിരെ പരാതി നൽകിയാൽ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി അമ്മ പറഞ്ഞുവെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, ആരോപണങ്ങളെല്ലാം നിഷേധിച്ച് ബറേലി പൊലീസ് രംഗത്തെത്തി. നിരവധി കേസുകളിൽ പ്രതിയായ യുവാവ് ആണ് ഇയാൾ. അതിൽ നിന്ന് തടിയൂരാൻ പൊലീസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് എസ്.എസ്.പി രോഹിത് സാജ്‍വാൻ വ്യക്തമാക്കി എന്നാണ് റിപ്പോർട്ട്.