ഫത്തേപൂര്‍: ഉത്തര്‍പ്രദേശിഴല ഫത്തേപൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി. പഞ്ചാബിലെ ജലന്ദറില്‍ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
സംഭവത്തില്‍ കുട്ടിയുടെ ബന്ധുവായ യുവതിയും കാമുകനും പോലീസ് പിടിയിലായി. പെണ്‍കുട്ടിയുടെ ബന്ധുവായ 20 കാരി ചൊവ്വാഴ്ച കുട്ടിയെ തട്ടിയെടുത്ത് പഞ്ചാബിലെ ജലന്ദറിലുള്ള കാമുകന്റെ അടുത്തേയ്ക്ക് മുങ്ങുകയായിരുന്നുന്നെ് ഫത്തേപൂര്‍ പോലീസ് വ്യക്തമാക്കി.
പിന്നാലെയെത്തിയ പോലീസ് സംഘം കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി. 20 കാരിയായ നിഷു 25 കാരനായ നവ്ദീപ് സിങ് ഏലിയാസ് ജിന്നിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടുന്നതിനിടെ കുട്ടിയെ കൂടെ കൂട്ടുകയായിരുന്നുവെന്ന് നിഷു പോലീസിനോട് വെളിപ്പെടുത്തി. ഹോട്ടലില്‍ ഭാര്യയും ഭര്‍ത്താവുമായി താമസിക്കാന്‍ കുട്ടി കൂടെ ഉണ്ടെങ്കില്‍ ആര്‍ക്കും സംശയത്തിനിടെ നല്‍കാതിരിക്കാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും അവര്‍ മൊഴി നല്‍കി. കുഞ്ഞിനെ ഉപദ്രവിക്കാന്‍ ഒരു ഉദ്ദേശ്യവുമില്ലായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply