അർധരാത്രി നിങ്ങളുടെ വീട്ടിലെത്തി ആരോ ഡോർബെൽ അടിക്കുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന സാധ്യത ഒന്നാലോചിക്കാമോ? ഒടുവിൽ അടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഡോർബെൽ അടിക്കുന്നതായി ഒരു പ്രേതരൂപത്തെ.  എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ, അതീന്ദ്രിയ ശക്തികളെ പഴിച്ച് പേടിച്ചു ജീവിക്കാൻ നിങ്ങൾ തയ്യാറാവുമോ?

ഇത്തരത്തിൽ ഓടിനടന്നു ഡോർബെൽ അടിക്കുന്ന രൂപം പ്രേതമല്ല, അതൊരു മനുഷ്യനാണ് എന്ന് ഒടുവിൽ പോലീസ് കണ്ടെത്തി. നഗ്നയായ സ്ത്രീയാണ് രാത്രികളിൽ ഇത്തരത്തിൽ പുറത്തിറങ്ങി മറ്റു വീടുകളിൽ ഭീതി സൃഷ്‌ടിച്ചത്‌.

ഉത്തർപ്രദേശിലെ റാംപൂരിലാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ‘പ്രേതം’ ആരെന്ന് ഒടുവിൽ പോലീസ് കണ്ടെത്തിയത്. റാംപൂരിലെ മിലാക് ഗ്രാമത്തിലെ താമസക്കാരാണ് അജ്ഞത ‘പ്രേതത്തെ’ പേടിച്ചു ഇത്രനാളും പുറത്തിറങ്ങാതെ വീടുകൾക്കുള്ളിൽ കഴിഞ്ഞത്.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടു കൂടിയാണ് പൊലീസിന് തലവേദനയായത്. മാനസിക പ്രശ്നങ്ങളുള്ള യുവതിയാണ് ഇത്രയുംനാൾ ജനങ്ങളെ ഭീതിയിലാഴ്ത്തിയത്. ഒരു സ്ഥലവാസി പോലീസിൽ പരാതി നൽകിയതോടെ നടപടിയായി.

ബറേലി ജില്ലയിൽ ഏറെക്കാലമായി മാനസിക പ്രശ്‌നത്തിന് ചികിത്സയിൽ കഴിഞ്ഞ യുവതിയാണ് ഇതിനു പിന്നിലെന്ന് പോലീസ്. അഞ്ചു വർഷമായി ഇവർ ചികിത്സയിലാണ്. യുവതിക്കുമേൽ നിരീക്ഷണം ശക്തമാക്കാൻ വീട്ടുകാർക്ക് നിർദേശം നൽകിയതായി പോലീസ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പങ്കിടരുതെന്നും ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും രാംപൂർ പോലീസ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

‘സ്ത്രീയെ ആരെങ്കിലും കണ്ടാൽ, ആദ്യം സ്ത്രീയെ വസ്ത്രം ധരിപ്പിക്കാൻ ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു. തുടർന്ന് അടുത്തുള്ള സ്റ്റേഷനിൽ അറിയിക്കുക,’ പോലീസ് പറഞ്ഞു.