കുട്ടികളോടൊപ്പം ഉറങ്ങിക്കിടന്ന യുവതിയെ അഞ്ചുപേർ കൂട്ടബലാൽസംഗത്തിനിരയാക്കി ക്ഷേത്രത്തിൽവച്ച് ചുട്ടുകൊന്നു. യു.പിയിലെ സംബാൽ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ്​ രാജ്യത്തെ നടുക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. മുപത്തിയഞ്ചുവയസുകാരിയായ യുവതിയാണ് അതിദാരുണമായി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.

രാജ്പുരയിലെ വീട്ടിൽ കുട്ടികളോടൊപ്പം ഉറങ്ങുകയായിരുന്നു ഇവർ. ഭർത്താവ് ഗാസിയാബാദിൽ കൂലിപണിക്കാരനാണ്. ശനിയാഴ്ച പുലർച്ചെ വീട്ടുപൊളിച്ച് അകത്തുകയറിയ അഞ്ചംഗസംഘം ഇവരെ പീഡിപ്പിക്കുകയായിരുന്നു. ആക്രമണത്തിനിരയായിട്ടും മനസാന്നിധ്യം കൈവിടാതെ സഹായത്തിനായി വീടിനടുത്തുള്ള സഹോദരനെ ഫോണിൽ വിളിച്ചെങ്കിലും ലഭ്യമായില്ല. തുടർന്ന് അടുത്ത ബന്ധുവിനെ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവർ പൊലീസിൽ വിവരമറിയിക്കുന്ന സമയത്തിനുള്ളിൽ അഞ്ചംഗസംഘം വീണ്ടും വീട്ടിലെത്തി യുവതിയെ യാഗ്യശാല ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി. അവിടെവെച്ചാണ് തീകൊളുത്തി കൊന്നത്. ചുട്ടുകൊല്ലുന്നതിന് മുമ്പ് പ്രാണരക്ഷാർഥം പൊലീസിനെ ഫോൺചെയ്തെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഭർത്താവ് പരാതിപ്പെട്ടു.

ഇവർ ബന്ധുവുമായി നടത്തിയ ഫോൺസംഭാഷണത്തിൽ നിന്നും പീഡിപ്പിച്ചവരുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അത് മുഖ്യതെളിവാക്കിയെടുത്ത് എഫ്ഐആർ റെജിസ്റ്റർ ചെയ്യാനാണ് തീരുമാനം.അരം സിങ്​, മഹാവീർ, ചരൺ സിങ്​, ഗുല്ലു, കുമാർപാൽ എന്നിവരാണ് സംഭവത്തിന്​ പിന്നിലെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. പീഡിപ്പിച്ചവർ ഏതാനും മാസങ്ങളായി യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. പ്രദേശവാസികളായ ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെ ഐപിസി 376ഡി, 302, 201, 149 വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം.