സ്വാൻസീയിൽ ആറു വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. 41 വയസ്സ് പ്രായമുള്ള കരോലിന സുറവ്‌സ്കവാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. അലക്‌സാണ്ടർ സുറവ്‌സ്‌കി എന്ന ആൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അവൾക്കെതിരെ കുറ്റം ചുമത്തിയതായി സൗത്ത് വെയിൽസ് പോലീസ് സ്ഥിരീകരിച്ചു.


നേരത്തെ 67 വയസ്സുകാരനായ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരെ തിങ്കളാഴ്ച സ്വാൻസീ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് സേന അറിയിച്ചു. കരോലിന സുറവ്‌സ്‌കയും അലക്‌സാണ്ടറും ഒരുമിച്ച് താമസിച്ചിരുന്നതായി നേരത്തെ പറഞ്ഞിരുന്നു. ഈ കൊലപാതകം പ്രാദേശിക സമൂഹത്തിന് കടുത്ത ഞെട്ടൽ ഉളവാക്കിയ സംഭവമായിരുന്നുവെന്ന് സ്വാൻസീ, നീത്ത് പോർട്ട് ടാൽബോട്ട് എന്നിവയുടെ ഡിവിഷണൽ കമാൻഡറായ സിഎച്ച് സുപ്റ്റ് ക്രിസ് ട്രസ്‌കോട്ട് പറഞ്ഞു. ഈ പ്രദേശത്തെ വരും ദിവസങ്ങളിൽ കൂടുതൽ പോലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാൻസീയിലെ വെസ്റ്റ് ക്രോസിലെ വൈറ്റ്‌സ്റ്റോൺ പ്രൈമറി സ്‌കൂളിലാണ് അലക്സാണ്ടർ പഠിച്ചത്. തൻറെ സമപ്രായക്കാരായ കുട്ടികൾ അവന് വളരെ പ്രിയപ്പെട്ടവരായിരുന്നുവെന്ന് കുട്ടി പഠിച്ച സ്കൂളിലെ ഹെഡ്ടീച്ചർ ബെതാൻ പീറ്റേഴ്‌സൺ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഗാർഹിക പീഡനവും കൊലപാതകങ്ങളും ഇംഗ്ലണ്ടിൽ വർദ്ധിച്ചു വരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സറേയിലെ ഒരു ഭവനത്തിൽ പിതാവിനെയും മൂന്ന് ആൺകുട്ടികളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോലീസ് പറയുന്നതനുസരിച്ച് മരിച്ച മൂന്ന് കുട്ടികളും നാലു വയസ്സിന് താഴെയുള്ളവരാണ് . പോളണ്ട് വംശജനായ പിതാവിൻറെ പേര് പിയോറ്റർ ശ്വിഡെർസ്‌കി എന്നാണ്. മരണമടഞ്ഞവരിൽ രണ്ടു കുട്ടികൾ ഇരട്ടകളാണ്. ഇന്നലെ ഉച്ചയ്ക്കാണ് 4 പേരെയും ആംബുലൻസ് ജീവനക്കാർ മരണമടഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പുറമെ നിന്നുള്ള ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നാണ് പോലീസ് വെളിപ്പെടുത്തിയത്. മരിച്ച മൂന്ന് കുട്ടികളുടെ അമ്മയ്ക്കും അടുത്ത ബന്ധുക്കൾക്കും സ്പെഷ്യലിസ്റ്റ് ഓഫീസർമാർ പിന്തുണ നൽകുന്നുണ്ട്. . മൂന്ന് കുട്ടികളും പിതാവും മരിച്ച സംഭവം കടുത്ത ഞെട്ടലാണ് പ്രാദേശിക വാസികളിൽ സൃഷ്ടിച്ചത്.