കിഴിപ്പുള്ളിക്കരയില്‍ കൊച്ചുമകനുമായി മുത്തശ്ശി കിണറ്റില്‍ച്ചാടി ജീവനൊടുക്കി. തൃശൂര്‍ കിഴിപ്പുള്ളിക്കര പണിക്കശേരി വീട്ടില്‍ അജയന്റെ ഭാര്യ അംബികയും കൊച്ചുമകന്‍ ആദിഷു(7)മാണ് കിണറ്റില്‍ വീണു മരിച്ചത്. മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന കുറിപ്പ് കണ്ടെടുത്തു.

അംബിക കൊച്ചുമകനേയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നു. അംബികയുടെ മകളുടെ മകനാണ് ആദിഷ്. മകള്‍ വിവാഹ മോചിതയായി മറ്റൊരാള്‍ക്കൊപ്പം തിരുവനന്തപുരത്ത് താമസിക്കുകയാണ്. മകനെ കൂടെ താമസിപ്പിച്ചിരുന്നില്ല. അംബികയ്ക്കു ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കുഞ്ഞിനെ പരിപാലിക്കാന്‍ പ്രയാസത്തിലായിരുന്നു. മകള്‍ വീട്ടിലേയ്ക്കു തിരിഞ്ഞുനോക്കാത്ത പ്രശ്നങ്ങളും മാനസിക വിഷമത്തിന് ഇടയാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടിയേയും മുത്തശ്ശിയേയും കാണാതായപ്പോള്‍ വീട്ടുകാര്‍ അന്വേഷിച്ചു. അങ്ങനെയാണ്, മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കിഴുപ്പിള്ളിക്കര എസ്എസ്എഎല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിഷ്. കൊച്ചുമകനേയും തന്നേയും ഒന്നിച്ച് അടക്കം ചെയ്യണമെന്നും കണ്ടെടുത്ത കുറിപ്പില്‍ എഴുതിയിട്ടുണ്ട്. അംബികയുടെ കയ്യക്ഷരമാണ് കത്തിലെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. അസ്വാഭാവിക മരണത്തിന് അന്തിക്കാട് പൊലീസ് കേസെടുത്തു.