ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്‌കോട്ടിഷ് ഹൈലാൻഡ്‌സിലെ അവിമോറിന് സമീപമുണ്ടായ വാഹനാപകടത്തിൽ 40 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇവരുടെ വളർത്തു നായ്ക്കളായ രണ്ട് ഹസ്‌കി ഇനം നായകളും സംഭവത്തിൽ മരണമടഞ്ഞു. ബി9152 റോഡിൽ രാത്രി 9.45 ഓടെയാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്‌ച, തൻ്റെ നായ്ക്കളോടൊപ്പം നടക്കാനിറങ്ങിയ സ്ത്രീയെ ഗ്രേ പ്യൂഷോ 207 മോഡൽ കാർ ഇടിക്കുകയായിരുന്നു. വാഹനം ഓടിച്ച 20 വയസ്സുകാരൻ പരുക്കുകൾ ഇല്ലാതെ രക്ഷപെട്ടു. അപകടത്തിന് പിന്നാലെ ഉടൻ തന്നെ സ്ത്രീയേയും നായ്ക്കളെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടത്തിൻെറ ദൃക്‌സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് സ്‌കോട്ട്‌ ലൻഡ് പോലീസ് അറിയിച്ചു. സംഭവത്തിന് മുൻപ് കാറിനെയോ സ്ത്രീയേയോ കണ്ടവർക്കും പോലീസുമായി ബന്ധപെടാമെന്ന് സ്‌കോട്ട്‌ ലൻഡ് പോലീസ് സേന അറിയിച്ചു. ഏവിമോറിൽ തൻെറ നായ്ക്കളുമായി വരുമ്പോഴാണ് അപകടം ഉണ്ടായതെന്നും സേന അംഗങ്ങൾ പറയുന്നു. പ്രദേശത്തെ ഡ്രൈവർമാരോട് സ്ത്രീയുടെ ഡാഷ്‌ക്യാം ഫൂട്ടേജോ അപകടം ഉണ്ടാക്കിയ വാഹനത്തിൻെറ ദൃശ്യങ്ങളോ ഉണ്ടോയെന്ന് പരിശോധിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിക്കുന്നവർക്ക് 101 എന്ന നമ്പറിൽ സ്‌കോട്ട്‌ലൻഡ് പോലീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.