ലോണ്‍ അനുവദിക്കണമെന്ന ആവശ്യവുമായെത്തിയ യുവതിയോട് ഒരു ബാങ്ക് മാനേജര്‍ ആവശ്യപ്പെട്ടത് തന്റെ ലൈംഗികതാല്പര്യങ്ങള്‍ക്ക് വഴങ്ങണമെന്നാണ്. എന്നാല്‍ ബാങ്ക് മാനേജര്‍ക്ക് നല്ല തല്ലുകൊടുത്താണ് യുവതി ഈ ആവശ്യത്തോടു പ്രതികരിച്ചത്. ഈ മര്‍ദ്ദനദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബാങ്ക് മാനേജര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

ഡിഎച്ച്എഫ്എല്‍ ബാങ്കില്‍ ലോണിന് സമീപിച്ച യുവതിയോടാണ് മാനേജര്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. ഇയാള്‍ ഇക്കാര്യം ആവശ്യപ്പെട്ടത് വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു. തനിക്കൊപ്പം കിടക്ക പങ്കിട്ടാലേ ലോണ്‍ അനുവദിക്കാനാവൂ എന്ന് മാനേജര്‍ നിലപാട് എടുത്തതോടെ യുവതി ഇയാളെ തല്ലുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീട്ടില്‍ നിന്ന് തല്ലി പുറത്തിറക്കിയ മാനേജരെ തുടര്‍ന്നും യുവതി വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മര്‍ദ്ദനം നേരിടുന്നതിനിടെ ഒരു വാക്കുകൊണ്ട് പോലും തടുക്കാന്‍ മാനേജര്‍ ശ്രമിക്കുന്നുമില്ല. പിന്നീട് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.