മാ​ന​സി​ക രോ​ഗി​യാ​യ ഭ​ര്‍ത്താ​വി​നെ ക​ഴു​ത്ത് ഞെ​രി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ യു​വ​തി അ​റ​സ്​​റ്റി​ല്‍. ആ​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മ​ല​മ​ല്‍ക്കാ​വ് പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ സി​ദ്ദീ​ഖാ​ണ്​ (58) കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന്​ പൊ​ലീ​സ്​ ന​ട​ത്തി​യ അ​േ​ന്വ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ്​ ഭാ​ര്യ ഫാ​ത്തി​മ​യെ (45) അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

വര്‍ഷങ്ങളായി മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന വ്യക്തിയാണ് സിദ്ദീഖ്. എന്നാല്‍ മറ്റ് ശാരീരിക പ്രശ്നങ്ങളോ അസുഖങ്ങളോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള മരണത്തില്‍ നാട്ടുകാര്‍ക്ക് സംഷയം തോന്നിയിരുന്നു. പിന്നീട് ഖബറടക്കം ഉള്‍പ്പെടെയുള്ള സംസ്്കാര ചടങ്ങുകള്‍ക്ക് ബന്ധുക്കള്‍ തിടുക്കം കാട്ടിയതോടെ ഈ സംശയം ബലപ്പെട്ടു. നാട്ടുകാര്‍ക്കിടയില്‍ ഈ സംശയം ചര്‍ച്ചയായതോടെ നാട്ടുകാര്‍ ഇടപെട്ട് സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെപ്പിക്കുകയും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് നിര്‍ബന്ധം പിടിക്കുകയുമായിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയത്.ഇതിനു ശേഷമാണ് കഴുത്തില്‍ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് രാത്രി തന്നെ കഴുത്തില്‍ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തി. ഇതോടെ സിദ്ദീഖിന്റെ ഭാര്യ ഫാത്തിമ(45)യെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഫാത്തിമ കുറ്റം സമ്മതിക്കുകയായിരുന്നു. മനോദൗര്‍ബല്യമുള്ള ഭര്‍ത്താവുമൊത്തു തുടര്‍ജീവിതം സാധ്യമാകാത്തതാണ് കൊലപാതകത്തിന് കാരണം എന്നാണ് ഫാത്തിമ പൊലീസിനോട് പറഞ്ഞത്. ഫാത്തിമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സിദ്ദീഖിനെ വീടിന്റെ മുന്‍വശത്തു കിടത്താന്‍ പലതവണ ശ്രമിച്ചിട്ടും അനുസരിക്കാതെ തിണ്ണയില്‍ കയറി നിന്നപ്പോള്‍ താഴെ തള്ളിയിട്ടു കൈകൊണ്ടു മുഖം പൊത്തി കഴുത്തില്‍ പുതപ്പു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഫാത്തിമയുടെ മൊഴി.

പുതപ്പ് വീടിനു സമീപത്തു നിന്നു കണ്ടെടുത്തു. അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായംലഭിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.