ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം: നഗരമധ്യത്തിലെ ബുൾറിംഗ് ഷോപ്പിംഗ് സെൻററിന് പുറത്ത് ബസ് സ്റ്റോപ്പിൽ വെള്ളിയാഴ്ച രാത്രി കുത്തേറ്റ യുവതി ചികിത്സയിൽഇരിക്കെ മരിച്ചു. ചെറിയുബുക്ക് ക്വീൻസ്‌വേയിൽ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. അക്രമി 34 വയസുകാരിയായ യുവതിയെ കഴുത്തിൽ കുത്തിയതാണെന്ന് പോലീസ് പറഞ്ഞു . സംഭവ സമയത്ത് ആക്രമണത്തിന് വ്യക്തമായ കാരണമൊന്നും കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ ഡ്ജെയ്സൺ റഫേൽ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ മേൽ കൊലക്കുറ്റം ചുമത്തും. സംഭവം നഗരമധ്യത്തെ പ്രധാന ഗതാഗത കേന്ദ്രമായ ബർമിംഗ്ഹാം ന്യൂസ്ട്രീറ്റ് റെയിൽവേ സ്റ്റേഷന്റെ എതിർവശത്താണ് നടന്നത്. പൊലീസ് പ്രദേശത്ത് ശക്തമായ പരിശോധനയും പട്രോളിംഗും നടത്തി. നഗരമധ്യത്തിലെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ പൊലീസിനെ സമീപിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു.











Leave a Reply