ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെനിയയിലേക്കുള്ള യാത്രയ്ക്കിടെ മൂന്ന് വയസ്സുള്ള ബ്രിട്ടീഷ് പെൺകുട്ടിയുടെ ജനനേന്ദ്രിയം വിഛേദിച്ച സംഭവത്തിൽ അറസ്റ്റിലായ കെനിയൻ യുവതിക്ക് ഏഴ് വർഷം തടവ്. 2006-ൽ നടന്ന സംഭവത്തിൽ കെനിയൻ യുവതിയെ സഹായിച്ചതിന് 40 കാരിയായ അമീന നൂർനെ കഴിഞ്ഞ വർഷം ശിക്ഷിച്ചിരുന്നു. 2003ലെ സ്ത്രീ ജനനേന്ദ്രിയ വികലമാക്കൽ നിയമം സ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് ഇതിൻെറ ലംഘനത്തിന് ഒരാളെ ശിക്ഷിച്ചത്. വെള്ളിയാഴ്ച പ്രതിക്ക് ശിക്ഷ വിധിച്ച കോടതി. സംഭവം തീർത്തും ഭയാനകമായ ഒന്നായി അപലപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്ത്രീ ജനനേന്ദ്രിയ അവയവങ്ങൾ ഭാഗികമായോ പൂർണ്ണമായോ നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഫീമെയിൽ ജനൈറ്റൽ മുട്ടിലേഷൻ അഥവാ എഫ്‍ജിഎം. 2012-ൽ യുഎൻ എഫ്‌ജിഎം നിരോധിക്കുന്നതിനുള്ള പ്രമേയം പാസാക്കിയെങ്കിലും 30 ഓളം രാജ്യങ്ങളിൽ ഇത് ഇപ്പോഴും നടക്കുന്നുണ്ട്. 2006-ൽ, 22കാരിയായ നൂർ, വടക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ഹാരോയിൽ നിന്ന് കെനിയയിലേക്ക് കുട്ടിയുമായി യാത്ര ചെയ്യുകയായിരുന്നു. കുട്ടിയെ പിന്നീട് ഒരു വീട്ടിൽ കൊണ്ടുപോയി എഫ്‍ജിഎമ്മിന് വിധേയയാക്കുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം പെൺകുട്ടി 16 വയസ്സുള്ളപ്പോൾ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയോട് ഇത് തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് സംഭവം പുറംലോകമറിഞ്ഞത്‌. 2019-ൽ കിഴക്കൻ ലണ്ടനിലെ വാൾതാംസ്റ്റോവിൽ നിന്നുള്ള ഒരു ഉഗാണ്ടൻ സ്ത്രീക്ക് മൂന്ന് വയസ്സുള്ള പെൺകുട്ടിയിൽ എഫ്‍ജിഎം ചെയ്തതിന് 11 വർഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. സൊമാലിയയിൽ ജനിച്ച് എട്ടാം വയസ്സിൽ സൊമാലിയയിലെ ആഭ്യന്തരയുദ്ധത്തിനിടെ കെനിയയിലേക്ക് താമസം മാറിയ പ്രതി, പതിനാറാം വയസ്സിലാണ് യുകെയിൽ എത്തിയത്. പിന്നീട് ബ്രിട്ടീഷ് പൗരത്വം ലഭിച്ചു.